പൊതുനന്മക്കായി ചിലര്‍ ബുദ്ധിമുട്ട് സഹിക്കണം; ഗെയ്ല്‍ പാചക വാതക പദ്ധതി നടപ്പാക്കണമെന്നും ഹൈക്കോടതി വിധി

കൊച്ചി: കേരളത്തില്‍ ഗെയ്ല്‍ പാചക വാതക പദ്ധതിയുമായി മുമ്പോട്ട് പോകാമെന്ന സുപ്രധാന വിധിയാണ് ഹൈക്കോടതി പുറപ്പെടുവിച്ചത്. പൊതുനന്മക്കായി വികസന പദ്ധതികള്‍ നടപ്പാക്കുമ്പോള്‍ ചിലര്‍ക്ക് ബുദ്ധിമുട്ട് ഉണ്ടാകും.

നാടിന്‍റെ വികസനത്തെ കരുതി ഇത് സഹിക്കണം.  പ്രവൃത്തി തടസപ്പെടുത്തുന്ന ഉത്തരവുകള്‍ ഹൈക്കോടതി റദ്ദ് ചെയ്തു.  നിലവില്‍ നടക്കുന്ന പൈപ്പിടലുമായി ഗെയ്ലിന് മുമ്പോട്ട് പോകാമെന്നും ഹൈക്കോടതി ഉത്തരവില്‍ ചൂണ്ടിക്കാട്ടിയിട്ടുണ്ട്.

ആഗസ്റ്റ് 4 ന് ചീഫ് ജസ്റ്റിന് നവനീതി പ്രസാദ് സിംഗ് ഉള്‍പ്പെട്ട ഡിവിഷന്‍ ബഞ്ചാണ് വിധി പ്രസ്താവിച്ചത്
പദ്ധതിയുടെ അലൈന്‍മെന്‍റ് മാറ്റിയതിനാല്‍ ഭൂമി നഷ്ടപ്പെട്ടെന്ന് കാണിച്ച് ഇരിങ്ങാലക്കുട സ്വദേശികളായ ജോണ്‍ ജോര്‍ജ് എന്നിവര്‍ സമര്‍പ്പിച്ച ഹര്‍ജിയിലാണ് ഹൈക്കോടതി ഡിവിഷന്‍ ബഞ്ച് വിധി പ്രസ്താവിച്ചത്.
നേരത്തെ ഇവരുടെ ഹര്‍ജി സിംഗിള്‍ ബഞ്ച് തള്ളിയിരുന്നു.  അതേസമയം ഇവരുടെ പരാതി പരിഗണിക്കണമെന്ന് ഗെയിലിനോട് സിംഗിള്‍ ബഞ്ച് നിര്‍ദ്ദേശിച്ചിരുന്നു. ഇതിനെ തുടര്‍ന്നാണ് ഹര്‍ജിക്കാര്‍ ഡിവിഷന്‍ ബഞ്ചിനെ സമീപിച്ചത്
whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News