ബാഡ്മിന്റണ്‍ കോര്‍ട്ടില്‍ പ്രണോയ് വിപ്ലവം; ലോക രണ്ടാം നമ്പര്‍ താരം ശ്രീകാന്തിനെ തകര്‍ത്ത മലയാളി താരം ദേശീയ ചാമ്പ്യന്‍

നാഗ്പുര്‍: ആധുനിക ബാഡ്മിന്റണ്‍ ലോകത്തെ അത്ഭുത താരമായി മലയാളി താരം എച്ച് എസ് പ്രണോയ് മാറുന്നു. ലോക റാങ്കിംഗിലെ രണ്ടാം നമ്പര്‍ താരമായ ഇന്ത്യയുടെ തന്നെ കിഡംബി ശ്രീകാന്തിനെ തറപറ്റിച്ച് പ്രണോയ് ദേശീയ ബാഡ്മിന്റണ്‍ ചാമ്പ്യനായി.

സീസണില്‍ നാല് സൂപ്പര്‍സീരീസ് കിരീടങ്ങള്‍ നേടിയതിന്റെ പകിട്ടുമായെത്തിയ ശ്രീകാന്തിന് പക്ഷെ നാഗ്പൂരില്‍ നടന്ന പോരാട്ടത്തില്‍ പ്രണോയിയുടെ മുന്നില്‍ അടിപതറുകയായിരുന്നു. സ്‌കോര്‍: 21 – 15, 16 – 21, 21 – 7.

ലോക റാങ്കിങ്ങില്‍ പതിനൊന്നാം സ്ഥാനക്കാരനായ പ്രണോയ് 49 മിനിട്ട് നീണ്ടുനിന്ന പോരാട്ടത്തിലൂടെയാണ് ശ്രീകാന്തിനെ വീഴ്ത്തിയത്. തിരുവനന്തപുരം സ്വദേശിയായ പ്രണോയ് യുടെ ആദ്യ ദേശീയ കിരീടമാണിത്.

കരിയറില്‍ ഇത് രണ്ടാം തവണയാണ് പ്രണോയ് ശ്രീകാന്തിനെ തോല്‍പിക്കുന്നത്. 2011ലെ ടാറ്റ ഓപ്പണിലായിരുന്നു ആദ്യമായി ശ്രീകാന്തിനെ വീഴ്ത്തിയത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
ksfe-diamond
bhima-jewel

Latest News