കഥകിന്‍റെ രാജ്ഞിയ്ക്ക് ഗൂഗിള്‍ ഡൂഡിലിന്‍റെ ആദരം

ലോകം കണ്ട കഥക് ഇതിഹാസത്തിന്റെ 97-ാം ജന്മദിനത്തില്‍ ആദരമര്‍പ്പിച്ചിരിക്കുകയാണ് ഗൂഗിള്‍ ഡൂഡില്‍. കഥകിന്‍റെ രാജ്ഞി സിതാരാ ദേവിയുടെ ചിത്രമാണ് ഇന്ന് ഗൂഗിൾ ഡൂഡിലിലുള്ളത് .

16-ാം വയസില്‍ നൃത്ത സാമ്രാജിനിയെന്നാണ് രവീന്ദ്രനാഥ ടാഗോര്‍ സിതാരദേവിയെ വിശേഷിപ്പിച്ചത് . 1920 നവംബർ 8 ന് കൊൽക്കത്തയിൽ ആണ് സിത്താര ജനിച്ചത്. ധനലക്ഷ്മി എന്നായിരുന്നു കുട്ടിക്കാലത്തെ പേര്.

നൃത്താധ്യാപകനും സംസ്കൃത പണ്ഡിതനുമായിരുന്ന സുഖ്ദേവ് മഹാരാജും മത്സ്യകുമാരിയുമായിരുന്നു മാതാ പിതാക്കൾ. വിസ്മൃതിയിലാകാറായ പാരമ്പര്യ കലാരൂപങ്ങളെ പുനരുജ്ജീവിപ്പിക്കണമെന്നുള്ള ടാഗോറിന്റെ നിർദ്ദേശത്തെത്തുടർന്ന് സുഖ്ദേവ് മഹാരാജ് കഥക് നൃത്തത്തിന്റെ പ്രചരണത്തിൽ ശ്രദ്ധിച്ചു.

അക്കാലത്ത് ദേവദാസീനൃത്തമെന്ന നിലയിലായിരുന്ന കഥകിനെ സുഖ്ദേവ് അതിന്റെ ഉള്ളടക്കം പരിഷ്കരിച്ച് പ്രബലമാക്കി. തന്റെ മക്കളെയും കഥക് പഠിപ്പിച്ചു. വദാസീനൃത്തവുമായി ബന്ധപ്പെട്ടവരെന്ന നിലയിൽ സമുദായത്തിൽ നിന്നും കുടുംബം ഒറ്റപ്പെട്ടു.

പിന്നീട് കുടുംബം ബോംബെയിലേക്കു മാറി . സിത്താരദേവിക്ക് ടാഗോർ, സരോജിനി നായിഡു തുടങ്ങിയ നിരവധി പ്രശസ്തർക്കു മുന്നിൽ നൃത്തം അവതരിപ്പിക്കാൻ അവസരം ലഭിച്ചു. കഥകിനെ ജനകീയമാക്കുന്നതിൽ വലുതായ പങ്കുവഹിച്ചയാളാണ് സിതാര ദേവി .

പത്മശ്രീ, കേന്ദ്ര സംഗീതനാടക അക്കാദമി അവാര്‍ഡ്, കാളിദാസ സമ്മാന്‍, ആജീവനാന്ത നേട്ടങ്ങള്‍ക്കുള്ള കേന്ദ്രസര്‍ക്കാറിന്റെ പുരസ്‌കാരം എന്നിവ ലഭിച്ചിട്ടുണ്ട്.2014 നവംബര്‍ 25ന് സിതാര ദേവി അന്തരിച്ചു…

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
ksfe-diamond
bhima-jewel

Latest News