
തിരുവനന്തപുരം: രാജ്യത്തിന് മാതൃകയാകുന്ന ഷീ പാഡ് പദ്ധതിക്ക് തുടക്കമായി. സംസ്ഥാനത്തെ സര്‍ക്കാര്‍/എയ്ഡഡ് സ്‌കൂളുകളില്‍ 6 മുതല്‍ 12 വരെയുള്ള ക്ലാസ്സുകളിലെ പെണ്‍കുട്ടികള്‍ക്കു വേണ്ടിയാണ് ഷീ പാഡ് പദ്ധതി.
പെണ്‍കുട്ടികള്‍ക്ക് സൗജന്യമായി ഗുണമേന്മയേറിയ സാനിറ്ററി നാപ്കിന്‍, അവ സൂക്ഷിക്കുന്നതിനാവശ്യമായ അലമാര, ഉപയോഗിച്ച നാപ്കിന്‍ പ്രകൃതിക്ക് ദോഷമില്ലാത്ത രീതിയില്‍ നിര്‍മാര്‍ജനം ചെയ്യുന്ന ഇന്‍സിനറേറ്റര്‍ എന്നിവ സ്‌കൂളുകളില്‍ വിതരണം ചെയ്യുന്നതിനായി ആവിഷ്‌കരിച്ച പദ്ധതിയാണിത്.
തദ്ദേശഭരണസ്ഥാപനങ്ങളുടെ സഹായത്തോടെ വനിതാ വികസന കോര്‍പറേഷന്‍ സംസ്ഥാനത്തെ 114 പഞ്ചായത്തുകളുടെ പരിധിയില്‍ വരുന്ന മുന്നൂറോളം സ്‌കൂളുകളില്‍ ഈ അധ്യയനവര്‍ഷം പദ്ധതി നടപ്പിലാക്കും. തുടര്‍ന്ന് സംസ്ഥാനത്താകെ പദ്ധതി വ്യാപിപ്പിക്കും.
ഷീ പാഡ് പദ്ധതിയുടെ ഭാഗമായി പെണ്‍കുട്ടികള്‍ക്ക് ആര്‍ത്തവ ശുചിത്വ അവബോധം വളര്‍ത്തുന്നതിനുള്ള ശ്രമങ്ങളും നടത്തും. ആര്‍ത്തവം പെണ്‍കുട്ടികള്‍ക്ക് ശാപമാണെന്ന പൊതുബോധം മാറ്റാനും ആരോഗ്യത്തോടെയും ആത്മവിശ്വാസത്തോടെയും നമ്മുടെ പെണ്‍കുട്ടികള്‍ വളര്‍ന്നുവരാനും ഈ പദ്ധതി സഹായകരമാകും.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ താഴെ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.
Click Here