1600 രൂപയ്ക്ക് വിശിഷ്ടം ഭക്ഷണം; പക്ഷേ പൂർണ നഗ്നരാകണമെന്ന് ഹോട്ടൽ അധികൃതർ

പൂർണ നഗ്നരായിരുന്ന് ഹോട്ടലിൽ നിന്ന് ഭക്ഷണം ക‍ഴിക്കുന്നത് ഒന്നാലോചിച്ചുനോക്കൂ. വെറുതെ സങ്കൽപ്പിക്കാൻ മാത്രമല്ല. താത്പര്യമുളളവർക്ക് അവസരവും ഉണ്ട്. അതിശയിക്കണ്ട, പാരീസിലാണ് അത്തരമൊരു ഹോട്ടൽ പ്രവർത്തനം ആംരംഭിച്ചത്. നാണം തോന്നാതെ ഭക്ഷണം ക‍ഴിക്കാമെന്നാണ് ഹോട്ടലിന്‍റെ മുദ്രാവാക്യം തന്നെ.

ഭക്ഷണം വേണേൽ നഗ്നരാകണമെന്നാണ് ഈ ഹോട്ടലിലെ പ്രധാന നിബന്ധന. പൂർണ നഗ്നരായാൽ ഹോട്ടലിലെ വിശിഷ്ട ഭക്ഷണമാണ് ലഭിക്കുക. എന്നാൽ വെറും 26 ഡോളര്‍ മാത്രമേ (ഏതാണ്ട് 1600 രൂപ) ആഹാരത്തിന് നല്‍കേണ്ടതുള്ളൂ. പ്രകൃതിയോടിണങ്ങി ഭക്ഷണം എന്ന ആശയമാണ് ഹോട്ടൽ ഉടമകൾ പ്രചരിപ്പിക്കുന്നത്.

ഒ നാച്ചുറല്‍ എന്നാണ് ഈ റസേ്റ്റാറന്‍റിന്‍റെ പേര്. 40 സീറ്റുകളാണ് നഗ്നരായി ഭക്ഷിക്കാനെത്തുന്നവർക്ക് വേണ്ടി സജ്ജീകരിച്ചരിക്കുന്നത്. അത്യാധുനിക സൗകര്യങ്ങള്‍ തന്നെയാണ് റെസ്റ്റോറന്‍റിൽ ഒരുക്കിയിരിക്കുന്നത്. വഴിയാത്രക്കാര്‍ റെസ്റ്റോറന്‍റിലേക്ക് ഒളിഞ്ഞു നോക്കാതിരിക്കാനായി കാഴ്ചയും മറച്ചിട്ടുണ്ട്.

റസ്റ്റ്‌റ്റോറന്‍റില്‍ പ്രവേശിക്കുന്നതിന് മുമ്പായിതന്നെ വസ്ത്രങ്ങളെല്ലാം അഴിച്ചു നല്‍കണമെന്നാണ് ചട്ടം. അതെല്ലാം സൂക്ഷിക്കാന്‍ പ്രത്യേക സൗകര്യവും ഒരുക്കിയിട്ടുണ്ട്. ആഹാരം കഴിച്ച് മടങ്ങുന്ന സമയത്ത് വസ്ത്രങ്ങളെല്ലാം തിരികെ ലഭിക്കും.

ലണ്ടനില്‍ കഴിഞ്ഞ വര്‍ഷം ഇത്തരത്തിലൊരു നഗ്‌ന റസേ്റ്റാറന്‍റ്തുറന്നിരുന്നു. ഇതിന്‍റെ ചുവട് പിടിച്ചാണ് പാരീസിലും ഇത്തരമൊരു റസേ്റ്റാറന്‍റ് ആരംഭിച്ചത്. എന്തായാലും ലോകത്തിന്‍റെ വിവിധ ഭാഗങ്ങളിൽ നിന്ന് നിരവധി പേർ നഗ്നഭക്ഷണം ആസ്വദിക്കാൻ എത്തുന്നുണ്ടെന്നാണ് റിപ്പോർട്ടുകൾ.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here