പത്തനംതിട്ടയില്‍ ശബരിമല സീസണില്‍ മാംസം നിരോധിച്ചതായി പ്രചരണം; യാഥാര്‍ത്ഥ്യം വ്യക്തമാക്കി ജില്ലാ കളക്ടര്‍ രംഗത്ത്

പത്തനംതിട്ട : പത്തനംതിട്ട ജില്ലയില്‍ ശബരിമല സീസണില്‍ മാംസം നിരോധിച്ചു എന്ന രീതിയിലുള്ള വാര്‍ത്ത തെറ്റാണെന്ന് പത്തനംതിട്ട ജില്ലാ കളക്ടര്‍ ആര്‍. ഗിരിജ. നിലക്കല്‍ മുതല്‍ സന്നിധാനം വരെ മാത്രമാണ് മാംസത്തിന് നിയന്ത്രണമേര്‍പ്പെടുത്തിയതെന്നും ശബരിമല സീസണിലേക്കുള്ള ഒരുക്കങ്ങളെല്ലാം പൂര്‍ത്തിയായെന്നും കളക്ടര്‍ ആര്‍. ഗിരിജ വ്യക്തമാക്കി.

ശബരിമല സീസണില്‍ പ്ത്തനംതിട്ട ജില്ലയില്‍ മാംസാഹാരം നിരോധിച്ചു എന്ന രീതിയില്‍ കഴിഞ്ഞ ദിവസം ചില ഓണ്‍ലൈന്‍ മാധ്യമങ്ങളില്‍ വാര്‍ത്ത വന്നിരുന്നു. എന്നാല്‍ വാര്‍ത്ത തെറ്റാണെന്നും നിലക്കല്‍ മുതല്‍ സന്നിധാനം വരെ മാത്രമാണ് മാംസത്തിന് നിയന്ത്രണമേര്‍പ്പെടുത്തിയതെന്നും അതുതന്നെ പൊലീസിന്റെ വ്യക്തമായ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണെന്നും കളക്ടര്‍ പറഞ്ഞു.

ശബരിമല സീസണിലേക്കുള്ള ഒരുക്കങ്ങളെല്ലാം പൂര്‍ത്തിയായി. അയ്യപ്പ സേവാ സംഘവുമായു ചേര്‍ന്നു 800 ക്ലീനിംഗ് തൊഴിലാളികള്‍ ഈ മാസം 12 നു പമ്പയില്‍ എത്തും. 13നു ഇവര്‍ക്കുള്ള ഐ ഡി കാര്‍ഡ് നല്‍കും. മാലിന്യം മുന്‍ വര്‍ഷത്തേക്കാള്‍ കുറഞ്ഞു.

കഴിഞ്ഞ വര്‍ഷത്തേപ്പോലെ തന്നെ പമ്പയില്‍ സോപ്പ്, എണ്ണ എന്നിവ ഉപയോഗിക്കരുതെന്നും തുണി നിക്ഷേപിക്കരുതെന്നും കളക്ടര്‍ ഉത്തരവിറക്കിയിട്ടുണ്ട്. 24 മണിക്കൂറും 5 ഭാഷകളില്‍ പമ്പ മലിനീകരിക്കരുതെന്ന്് അന്നൗന്‍സ്‌മെന്റ് നടത്തും. 2 കോടി 20 ലക്ഷം രൂപ മണ്ഡല കാലത്തെ ശബരിമലയുമായി ബന്ധപ്പെട്ട വികസന പ്രവര്‍ത്തനങ്ങള്‍ക്കായി പഞ്ചായത്തുകള്‍ക് അനുവദിച്ചിട്ടണ്ടെന്നും കളക്ടര്‍ പറഞ്ഞു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News