ശരീരഭാഗങ്ങള്‍ കാണിച്ചുള്ള ഫാഷന്‍ സ്ത്രീകള്‍ക്ക് വേണ്ട; ബലാത്സംഗം ചെയ്യുമെന്ന ഭീഷണിയുമായി നബി അല്‍ വാഹ്ഷ

കീറിയതായി തോന്നിക്കുന്ന ഫാഷനിലുള്ള ജീന്‍സ് ധരിക്കുന്നവരെ ബലാല്‍സംഗം ചെയ്യണമെന്ന വിവാദ പരാമര്‍ശം നടത്തി ഞെട്ടിച്ചിരിക്കുകയാണ് ഈജിപ്തിലെ പ്രമുഖ നിയമവിദഗ്ധനയാ നബി അല്‍ വാഹ്ഷ.

ഈജിപ്തിലെ പ്രമുഖ ചാനലുകളിലൊന്നായ അല്‍ അസീമയിലെ ചര്‍ച്ചയിലാണ് സ്ത്രീ വിരിദ്ധ പരാമര്‍ശം നടത്തി അഭിഭാഷദകന്‍ വിവാദത്തില്‍ പെട്ടത്. കാമാസക്തിയിലേക്ക് നയിക്കുന്ന കാരമങ്ഹള്‍ എന്ന വിഷയത്തിലാണ് ചാനല്‍ ചര്‍ച്ച സംഘടിപ്പിച്ചത്.

ശരീരത്തിന്‍റെ ഏതെങ്കിലും ഭാഗം വെളിയില്‍ കണ്ടാല്‍ അത് പീഡിപ്പിക്കാനുള്ള ക്ഷണമാമെന്നും ഉടന്‍ തന്നെ പ്രതികരിക്കാനുമാണ് വക്കീല്‍ ആഹ്വാനം ചെയ്തത്. സ്വയം ബഹുമാനമെന്തെന്ന് സ്ത്രീകളെ പഠിപ്പിക്കാനാണ് നബീല്‍ അല്‍ വാഹ്ഷയുടെ പീഡന ആഹ്വാനം.

ശരീര ഭാഗങ്ങള്‍ പ്രദര്‍ശിപ്പിച്ച് പോകുന്ന സ്ത്രീകലെ കണ്ടാല്‍ നിങ്ങള്‍ക്ക് സന്തോഷമാകുമോയെന്നാണ് ചര്‍ച്ചയില്‍ പ്രകോപിതനായ വക്കില്‍ ചോദിച്ചത്. പ്രസ്താവന പുറത്ത് വന്നതോടെ അഭിഭാഷകനെതിരെ രൂക്ഷമായ വിമര്‍ശനമാണ് പുറത്ത് വന്നിരിക്കുന്നത്.

ഇതിന് മുമ്പും നബി അല്‍ വാഹ്ഷ വിവാദങ്ങളില്‍ ഇടം പിടിച്ചിട്ടുണ്ട്. ഹിജാബ് ധരിക്കണമെന്ന് നിര്‍ബന്ധമില്ലെന്ന് പറഞ്ഞ ഓസ്ട്രേലിയന്‍ ഇമാമിനെ ചാനല്‍ ചര്‍ച്ചയില്‍ ഇയാള്‍ ആക്രമിച്ചിരുന്നു. സ്റ്റുഡിയോഫ്ലോറില്‍ വെച്ച് ചെരുപ്പൂരി എറിഞ്ഞാണ് വക്കീല്‍ അന്ന് ഇമാമമിനെ നേരിട്ടത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News