സൈനയുടെ ഗംഭീര തിരിച്ചുവരവ്; സിന്ധുവിനെ തകര്‍ത്ത് ദേശീയ ചാമ്പ്യന്‍ഷിപ്പില്‍ മുത്തമിട്ടു

നാഗ്പൂര്‍: ഒരുകാലത്ത് ഇന്ത്യന്‍ ബാഡ്മിന്റണിലെ റാണിയായിരുന്ന സൈന നെഹ്വാളിന്റെ ഗംഭീര തിരിച്ചുവരവ്. ദേശീയ ബാഡ്മിന്റന്‍ ചാമ്പ്യന്‍ഷിപ്പില്‍ പി.വി.സിന്ധുവിനെ തകര്‍ത്ത് സൈന കിരീടം സ്വന്തമാക്കി.

ആവേശ പോരാട്ടത്തിനൊടുവില്‍ 21 – 17, 25 – 27 എന്ന സ്‌കോറിനാണ് സിന്ധുവിനെ കീഴടക്കിയത്. ആദ്യ ഗെയിമില്‍ തന്നെ കരുത്തുകാട്ടിയാണ് സൈന മുന്നേറിയത്. തിരിച്ചടിക്കാന്‍ സിന്ധു ശ്രമിച്ചെങ്കിലും സൈന കീഴടങ്ങാന്‍ തയ്യാറായിരുന്നില്ല.

പുരുഷ താരങ്ങളുടെ പോരാട്ടത്തില്‍ മലയാളി താരം എച് എസ് പ്രണോയിയാണ് കിരീടം നേടിയത്. ലോക രണ്ടാം നമ്പര്‍ താരം കിഡംബി ശ്രീകാന്തിനെ വീഴ്ത്തിയാണ് പ്രണോയി കിരീടം സ്വന്തമാക്കിയത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News