
തിരുവനന്തപുരം : സാങ്കേതിക സര്‍വകലാശാലയുടെ ബി ടെക്ക് ഇയര്‍ ഔട്ട് സമ്പ്രദായത്തില്‍ ഇളവുകള്‍ അനുവദിക്കാന്‍ തീരുമാനം. വിദ്യാഭ്യാസ മന്ത്രി സി രവീന്ദ്രനാഥിന്റെ അധ്യക്ഷതയില്‍ നടന്ന ചര്‍ച്ചയിലാണ് ഇതുസംബന്ധിച്ച തീരുമാനം. നിലവില്‍ മൂന്ന് ഘട്ടങ്ങളില്‍ ഇയര്‍ ഔട്ടുണ്ടായിരുന്നത്. രണ്ട് ഘട്ടമാക്കി ചുരുക്കി.
ഒന്നും രണ്ടും സെമസ്റ്ററുകളിലെ 47 ക്രെഡിറ്റുകളില്‍ 26 എണ്ണം അഞ്ചാം സെമസ്റ്റര്‍ പ്രവേശനത്തിന് മുമ്പെ വിജയിക്കണം. നേരത്തെ നാലാം സെമസ്റ്റര്‍ പ്രവേശനത്തിന് 26 ക്രെഡിറ്റുകള്‍ പാസാകണമെന്നായിരുന്നു. ഏഴാം സെമസ്റ്റര്‍ പ്രവേശനത്തിന് ആദ്യ നാല് സെമസ്റ്ററുകളിലെ 94 ക്രെഡിറ്റുകളില്‍ 52 എണ്ണം പാസാകണം. നേരത്തെ ആറാം സെമസ്റ്റര്‍ പ്രവേശനത്തിന് ആദ്യ നാല് സെമസ്റ്ററുകളിലെ 71 ക്രെഡിറ്റുകര്‍ പാസാകണമെന്നായിരുന്നു സര്‍വകലാശാല നിബന്ധന. ഇതിലാണ് ഇളവ് വരുത്തിയത്.
ഇതിന് മുമ്പായി വിദ്യാര്‍ഥികള്‍ക്ക് സപ്ളിമെന്ററി പരീക്ഷാ അവസരവും നല്‍കും. റഗുലര്‍ പരീക്ഷയും രണ്ട് സപ്ളിമെന്ററി പരീക്ഷയും ഉള്‍പ്പെടെ ഓരോ സെമസ്റ്ററിനും പാസാകാ മൊത്തം മൂന്ന് പരീക്ഷാ അവസരങ്ങള്‍ അനുവദിക്കാനും തീരുമാനിച്ചു.
കൂടാതെ എട്ടാം സെമസ്റ്റര്‍ പ്രവേശനത്തിന് ഏഴ് സെമസ്റ്ററുകളിലെ 117 ക്രെഡിറ്റുകള്‍ പാസാകണമെന്ന നിബന്ധന പിന്‍വലിക്കുകയും ചെയ്തു. ഇതോടെ നാല് വര്‍ഷ (എട്ട് സെമസ്റ്റര്‍) ബി ടെക്ക് പഠനത്തിനിടെ മൂന്ന് ഘട്ടങ്ങളില്‍ ഇയര്‍ ഔട്ടാകാനുള്ള സാഹചര്യം രണ്ടായി കുറയുകയും ചെയ്തു. യോഗതീരുമാന പ്രകാരം എസ്എഫ്ഐയും എഐഎസ്എഫ് എന്നീ സംഘടനകള്‍ നടത്തിവന്നിരുന്ന സമരം പിന്‍വലിച്ചു. കെഎസ്യു സമരം തുടരുമെന്ന് പ്രഖ്യാപിച്ചു.

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here