ബ്രിട്ടീഷ് സർക്കാരിലെ ഇന്ത്യൻ വംശജ പ്രീതി പട്ടേലിന് സ്ഥാനം നഷ്ടമായേക്കും

ലണ്ടന്‍; ബ്രിട്ടിഷ് സർക്കാരിലെ ഇന്ത്യൻ മുഖമായ ഇന്റർനാഷണൽ ഡവലപ്മെന്റ് സെക്രട്ടറി പ്രീതി പട്ടേലിന്റെ രാജിക്കു സമ്മർദ്ദമേറുന്നു.

സ്വകാര്യ സന്ദർശനത്തിനിടെ പ്രധാനമന്ത്രിയുടെയോ വിദേശകാര്യ മന്ത്രാലയത്തിന്റെയോ അനുമതിയില്ലാതെ ഇസ്രായേൽ ഉദ്യോഗസ്ഥരുമായും രാഷ്ട്രീയക്കാരുമായും നയതന്ത്ര-ബിസിനസ് ചർച്ചകൾ നടത്തിയാണ് പ്രീതി പട്ടീൽ കുരുക്കിലായത്.

ചട്ടവിരുദ്ധമായി പ്രവർത്തിച്ച മന്ത്രി രാജിവയ്ക്കണമെന്നു പ്രതിപക്ഷം ശക്തമായി ആവശ്യപ്പെടുകയും പ്രീതിയുടെ നടപടികൾ പ്രതിരോധിക്കാനാവാത്തവിധം മാധ്യമങ്ങളിലൂടെ പരസ്യമാവുകയും ചെയ്തതോടെയാണ് രാജി അനിവാര്യമായ സാഹചര്യമുണ്ടായത്.

ഇപ്പോൾ ആഫ്രിക്കൻ രാജ്യമായ ഉഗാണ്ടയിൽ സന്ദർശനം നടത്തുന്ന മന്ത്രിയോടു സന്ദർശനം വെട്ടിച്ചുരുക്കി ഉടൻ ലണ്ടനിലെത്താൻ പ്രധാനമന്ത്രി തെരേസ മേ ആവശ്യപ്പെട്ടിട്ടുണ്ട്.

ഇപ്പോൾ ലഭിക്കുന്ന റിപ്പോർട്ടുകളുടെ അടിസ്ഥാനത്തിൽ ഒരാ‍ഴ്ചയ്ക്കകം പ്രീതി രാജി വയ്ക്കും എന്നുതന്നെയാണ് സൂചന

whatsapp

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ താഴെ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

Click Here