ദില്ലി: നോട്ടുനിരോധനത്തില്‍ കേന്ദ്രസര്‍ക്കാരിനെതിരെയും മോദിയെയും വിമര്‍ശിച്ച് നടന്‍ പ്രകാശ് രാജ് രംഗത്ത്. നോട്ടുനിരോധനമെന്ന ആനമണ്ടത്തരം കാണിച്ച മോദി രാജ്യത്തെ ജനങ്ങളോട് മാപ്പുപറയണമെന്ന് പ്രകാശ് രാജ് ആവശ്യപ്പെട്ടു.
ദിസ് ഡേ, ദാറ്റ് ഏജ് എന്ന തലക്കെട്ടില്‍, ജസ്റ്റ് ആസ്‌കിംഗ് എന്ന ഹാഷ്ടാഗ് സഹിതമാണ് പ്രകാശ് രാജിന്റെ ചോദ്യം.
അദ്ദേഹത്തിന്റെ വാക്കുകള്‍:
‘കറന്‍സികള്‍ അസാധുവാക്കിയതിലൂടെ സമ്പന്നര്‍ക്ക് അവരുടെ കള്ളപ്പണം വെളുപ്പിക്കാന്‍ അവസരം ലഭിച്ചു. എന്നാല്‍ പാവപ്പെട്ടവരായ കോടിക്കണക്കിന് പേര്‍ ഇപ്പോഴും ബുദ്ധിമുട്ടുകയാണ്.’
‘അസംഘടിത മേഖലയിലെ തൊഴിലാളികള്‍ നേരിട്ട ഏറ്റവും വലിയ ദുരന്തമാണ് നോട്ടുനിരോധനം. മാത്രവുമല്ല, ഇത് വര്‍ത്തമാന കാലഘട്ടത്തിലെ ആനമണ്ടത്തരവുമാണ്. ഈ ആനമണ്ടത്തരത്തിന്റെ ശില്‍പി ജനങ്ങളോട് മാപ്പുപറയാന്‍ തയ്യാറാകണം.’
This day… that age……#justasking… pic.twitter.com/LzcphBwQkz
— Prakash Raj (@prakashraaj) November 8, 2017
നേരത്തെ, ഹിന്ദുതീവ്രവാദമുണ്ടെന്ന് പറഞ്ഞതിന്റെ പേരില്‍ നടന്‍ കമല്‍ഹാസനെതിരെ കേസെടുത്തതിനെ വിമര്‍ശിച്ചും പ്രകാശ് രാജ് രംഗത്തെത്തിയിരുന്നു.
തെരുവുകളില്‍ സദാചാരത്തിന്റെ പേരില്‍ ദമ്പതികളെ ആക്രമിക്കുന്നത് ഭീകരവാദമല്ലേ?
പശുക്കളെ കശാപ്പ് ചെയ്യുന്നുവെന്ന സംശയത്തിന്റെ പേരില്‍ മനുഷ്യരെ തല്ലിക്കൊല്ലുന്നതും നിയമം കൈയിലെടുക്കുന്നതും ഭീകരവാദമല്ലേ? എതിരഭിപ്രായങ്ങളെ വെറുപ്പും ഭീഷണിയും ട്രോളുകളും ഉപയോഗിച്ച് നിശബ്ദമാക്കുന്നത് ഭീകരവാദമല്ലേ? എങ്കില്‍ എന്താണ് ഭീകരവാദമെന്നും അദ്ദേഹം ചോദിച്ചിരുന്നു.
Get real time update about this post categories directly on your device, subscribe now.