സത്യം തെളിയുന്ന ദിവസമാണ് ഇന്ന്; റിപ്പോര്‍ട്ടില്‍ എല്ലാം ഉണ്ടാകുമെന്നാണ് പ്രതീക്ഷ; സോളാര്‍ റിപ്പോര്‍ട്ടില്‍ സരിതയുടെ പ്രതികരണം

തിരുവനന്തപുരം: സത്യം തെളിയുന്ന ദിവസമാണ് ഇന്നെന്ന് സോളാര്‍ കേസ് പ്രതി സരിതാ എസ് നായര്‍.

ആരോപണങ്ങളുടെ തെളിവുകളെല്ലാം സോളാര്‍ കമീഷന് നല്‍കിയിരുന്നു. സഭയില്‍ വയ്ക്കുന്ന റിപ്പോര്‍ട്ടില്‍ എല്ലാം ഉണ്ടാകുമെന്നാണ് പ്രതീക്ഷ. അന്വേഷണത്തില്‍ നിന്ന് സര്‍ക്കാര്‍ പിന്നോട്ടുപോയതായി കരുതുന്നില്ലെന്നും റിപ്പോര്‍ട്ട് പുറത്തു ശേഷം കൂടുതല്‍ പ്രതികരിക്കാമെന്നും സരിത പറഞ്ഞു.

രാവിലെ ഒമ്പതിനാണ് പ്രത്യേക നിയമസഭാ സമ്മേളനം ആരംഭിക്കുക. വേങ്ങരയില്‍നിന്ന് തെരഞ്ഞെടുക്കപ്പെട്ട കെഎന്‍എ ഖാദറിന്റെ സത്യപ്രതിജ്ഞയോടെ സഭാ നടപടി തുടങ്ങും. തുടര്‍ന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ സോളാര്‍ കമീഷന്‍ റിപ്പോര്‍ട്ട് സഭയുടെ മേശപ്പുറത്ത് വയ്ക്കും.

റിപ്പോര്‍ട്ടിന്‍മേല്‍ സഭാചട്ടം 300 അനുസരിച്ച് മുഖ്യമന്ത്രി പ്രസ്താവന നടത്തും. തുടര്‍ന്ന്് സഭ പിരിയും. സഭാ നടപടികള്‍ തത്സമയം സംപ്രേഷണം ചെയ്യാന്‍ ദൃശ്യമാധ്യമങ്ങളെ അനുവദിക്കും. സഭയില്‍ വയ്ക്കുന്ന റിപ്പോര്‍ട്ടിന്റെ പകര്‍പ്പ് മാധ്യമങ്ങള്‍ക്കും നല്‍കും.

കേരള നിയമസഭാ ചരിത്രത്തില്‍ നിര്‍ണ്ണായക ദിനത്തിനാണ് സഭ ഇന്ന് സാക്ഷ്യം വഹിക്കുന്നത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News