ഉമ്മന്‍ചാണ്ടി വാങ്ങിയത് 2 കോടി 16 ലക്ഷം രൂപ; ആര്യാടന്‍ വാങ്ങിയത് 25 ലക്ഷം; ഉമ്മന്‍ചാണ്ടി വദനസുരതം ചെയ്യിച്ചെന്ന് സരിത; ആര്യാടനും, അടൂര്‍പ്രകാശും ഹൈബിയും വേണുഗോപാലും ലൈംഗികമായി പീഡിപ്പിച്ചു; സോളാര്‍ റിപ്പോര്‍ട്ട് പൂര്‍ണരൂപം

തിരുവനന്തപുരം: സരിതാ നായരുടെ ലൈംഗിക ആരോപണങ്ങളില്‍ വാസ്തവമുണ്ടെന്ന് സോളാര്‍ കമീഷന്‍ റിപ്പോര്‍ട്ട്. ഉമ്മന്‍ചാണ്ടിയും മുഖ്യമന്ത്രിയുടെ ഓഫീസും സരിതയെയും ടീം സോളാറിനെയും സഹായിച്ചെന്നും സരിതയെ പരിചയമില്ലെന്ന് ഉമ്മന്‍ചാണ്ടി പറഞ്ഞത് തെറ്റാണെന്നും കമീഷന്‍ കണ്ടെത്തി.

മുന്‍മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിക്കെതിരെ രൂക്ഷ വിമര്‍ശനമാണ് സോളാര്‍ കമീഷന്‍ റിപ്പോര്‍ട്ടില്‍ ഉന്നയിച്ചിരിക്കുന്നത്. സരിതയുടെ കത്തില്‍ ഉള്‍പ്പെട്ട എല്ലാവരുടെയും പേരില്‍ കേസെടുക്കണമെന്ന് കമ്മീഷന്റെ ശുപാര്‍ശ ചെയ്തു.

ഉമ്മന്‍ചാണ്ടി വദനസുരതം ചെയ്യിച്ചെന്ന് സരിത വെളിപ്പെടുത്തിയതായി കമ്മീഷന്‍ റിപ്പോര്‍ട്ടില്‍ പറയുന്നു. മകളായി കണക്കാക്കേണ്ടിയിരുന്ന സരിത നായരെ ഉമ്മന്‍ചാണ്ടി ശാരീരികമായി ചൂഷണം ചെയ്തു. മുഖ്യമന്ത്രി എന്ന നിലയിലുള്ള പദവി ദുരുപയോഗം ചെയ്തുവെന്നും കമ്മീഷന്‍ കണ്ടെത്തി.

ഉമ്മന്‍ചാണ്ടിയും സ്റ്റാഫ് അംഗങ്ങളും സോളാര്‍ കമ്പനിയെ സഹായിച്ചതായും റിപ്പോര്‍ട്ടില്‍ പറയുന്നു. 2 കോടി 16 ലക്ഷം രൂപ സോളാര്‍ കമ്പനിയില്‍ നിന്ന് ഉമ്മന്‍ചാണ്ടി വാങ്ങിയതായും റിപ്പോര്‍ട്ടില്‍ പരാമര്‍ശമുണ്ട്. പണം കൈമാറിയത് ക്ലിഫ് ഫൗസില്‍ വച്ചാണ്. തോമസ് കുരുവിളയും ചാണ്ടി ഉമ്മനും 50 ലക്ഷം രൂപ സരിതയില്‍ നിന്ന് കൈപ്പറ്റി.

മുന്‍മന്ത്രി ആര്യാടന്‍ മുഹമ്മദിനും കമ്പനിയെ സഹായിച്ചതില്‍ പങ്കെന്നും കമീഷന്‍ കണ്ടെത്തി. ആര്യാടന്‍ മുഹമ്മദും ലൈംഗികപീഡനം നടത്തി. ആര്യാടന്‍ 25 ലക്ഷം രൂപ സരിതയില്‍ നിന്നും കൈപറ്റിയെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.

എപി അനില്‍ കുമാര്‍ സരിതയെ പലതവണ ചൂഷണം ചെയ്തുവെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. റോസ് ഹൗസ്, ലേ മെറിഡിയന്‍, കേരള ഹൗസ് എന്നിവിടങ്ങളില്‍ വച്ചാണ് അനില്‍ കുമാര്‍ പീഡിപ്പിച്ചത്. നസറുള്ള വഴി 7 ലക്ഷം രൂപയും അനില്‍ കുമാര്‍ കൈപ്പറ്റി.

മുന്‍മന്ത്രി അടൂര്‍പ്രകാശും ലൈംഗികമായി പീഡിപ്പിച്ചു. പീഡനത്തിന് പുറമെ, ടെലിഫോണിക് സെക്‌സും ബംഗളൂരിലെ ഹോട്ടലിലേക്ക് ക്ഷണിക്കുകയും ചെയ്തു.

ഹൈബി ഈഡന്‍ എംഎല്‍എയും ലൈംഗികമായി പീഡിപ്പിച്ചു. എംഎല്‍എ ഹോസ്റ്റലില്‍ വച്ചും എറണാകുളം ഗസ്റ്റ് ഹൗസില്‍ വച്ചുമാണ് ഹൈബി ഈഡന്‍ പീഡിപ്പിച്ചത്.

കെസി വേണുഗോപാലും ബലാല്‍സംഗം ചെയ്തു. വേണുഗോപാല്‍ സരിതയെ നിരവധി തവണ ഭീഷണിപ്പെടുത്തിയെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. ജോസ് കെ മാണി ദില്ലിയില്‍ വച്ച് വദനസുരതം നടത്തി.
വിഷ്ണുനാഥ് സരിതയെ നിരവധി തവണ ഫോണില്‍ വിളിച്ചു. മോശം മെസേജുകളു അയച്ചു. ഐജി പദ്മകുമാര്‍ കലൂരിലെ ഫ് ളാറ്റില്‍ വച്ചും പീഡിപ്പിച്ചു. ടെലിഫോണ്‍ സെക്‌സ് നടത്തിയെന്നും കണ്ടെത്തിയിട്ടുണ്ട്.

കേന്ദ്രമന്ത്രി പളനിമാണിക്യവും പീഡിപ്പിച്ചു. ആദായ നികുതി ഒഴിവാക്കാമെന്നു പറഞ്ഞു 25 ലക്ഷം രൂപ കൈകൂലിയും വാങ്ങി.

കോഴിക്കോട്ടെ കോണ്‍ഗ്രസ് നേതാവ് എന്‍ സുബ്രമണ്യം ഹോട്ടലില്‍ വച്ച് പീഡിപ്പിച്ചു. മുന്‍ എംഎല്‍എ അബ്ദുള്ള കുട്ടി മസ്‌ക്കറ്റ് ഹോട്ടലില്‍ വിളിച്ചുവരുത്തി പീഡിപ്പിച്ചെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.

സോളാര്‍ റിപ്പോര്‍ട്ട് പൂര്‍ണരൂപം

Solar Enquiry Commission Report -Malayalam Full by Anonymous uWy6XokUYJ on Scribd

whatsapp

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ താഴെ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

Click Here