ലൈംഗികാരോപണം: ഉമ്മന്‍ചാണ്ടിയുടെ പേര് പറയാതെ മാന്യത കാണിച്ച് മുഖ്യമന്ത്രി പിണറായി; പേര് വെളിപ്പെടുത്തി രമേശ് ചെന്നിത്തല

തിരുവനന്തപുരം: സോളാര്‍ കമീഷന്‍ റിപ്പോര്‍ട്ട് സഭയില്‍വെച്ചതിനെ തുടര്‍ന്ന് ക്രമപ്രശ്‌നം ഉന്നയിച്ച് ഉമ്മന്‍ചാണ്ടിയുടെ പേര് പരാമര്‍ശിച്ച പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലക്ക് മുഖ്യമന്ത്രി പിണറായി വിജയന്റെ പരിഹാസ്യം.

ഉമ്മന്‍ചാണ്ടിക്കെതിരെ ലൈംഗികാരോപണം ഉന്നയിക്കുന്നത് അപഹാസ്യമാണെന്നായിരുന്നു ചെന്നിത്തലയുടെ പരാമര്‍ശം.

എന്നാല്‍ സഭയില്‍ പ്രസ്താവന നടത്തുമ്പോള്‍ താന്‍ ആ പേര് പരാമര്‍ശിച്ചില്ലല്ലോയെന്ന ചോദ്യവുമായി മുഖ്യമന്ത്രി പിണറായി എഴുന്നേറ്റു. ആരുടെയും പേര് പറയാതിരിക്കാനുള്ള മാന്യത താന്‍ കാണിച്ചുവെന്നും പിണറായി വിജയന്‍ പറഞ്ഞു.

മുന്‍മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിക്കെതിരെ രൂക്ഷ വിമര്‍ശനമാണ് സോളാര്‍ കമീഷന്‍ റിപ്പോര്‍ട്ടില്‍ ഉന്നയിച്ചിരിക്കുന്നത്.
സരിതയുടെ കത്തില്‍ ഉള്‍പ്പെട്ട എല്ലാവരുടെയും പേരില്‍ കേസെടുക്കണമെന്ന് കമ്മീഷന്റെ ശുപാര്‍ശ ചെയ്തു. അഴിമതി നിരോധന നിയമപ്രകാരം കേസെടുക്കാനാണ് ശുപാര്‍ശ.

ഉമ്മന്‍ചാണ്ടി വദനസുരതം ചെയ്യിച്ചെന്ന് സരിത വെളിപ്പെടുത്തിയതായി കമ്മീഷന്‍ റിപ്പോര്‍ട്ടില്‍ പറയുന്നു. മകളായി കണക്കാക്കേണ്ടിയിരുന്ന സരിത നായരെ ഉമ്മന്‍ചാണ്ടി ശാരീരികമായി ചൂഷണം ചെയ്തു. മുഖ്യമന്ത്രി എന്ന നിലയിലുള്ള പദവി ദുരുപയോഗം ചെയ്തുവെന്നും കമ്മീഷന്‍ കണ്ടെത്തി.

ഉമ്മന്‍ചാണ്ടിയും സ്റ്റാഫ് അംഗങ്ങളും സോളാര്‍ കമ്പനിയെ സഹായിച്ചതായും റിപ്പോര്‍ട്ടില്‍ പറയുന്നു. 2 കോടി 16 ലക്ഷം രൂപ സോളാര്‍ കമ്പനിയില്‍ നിന്ന് ഉമ്മന്‍ചാണ്ടി വാങ്ങിയതായും റിപ്പോര്‍ട്ടില്‍ പരാമര്‍ശമുണ്ട്. പണം കൈമാറിയത് ക്ലിഫ് ഫൗസില്‍ വച്ചാണെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News