കൊല്ലം: സോളാര്‍ കമീഷന്‍ റിപ്പോര്‍ട്ട് അതീവ ഗൗരവമെന്ന് വിഎം സുധീരന്‍. യുഡിഎഫ് സര്‍ക്കാര്‍ നിയോഗിച്ച കമീഷന്റെ റിപ്പോര്‍ട്ടാണെന്നത് ഇതിന്റെ ഗൗരവം വര്‍ധിപ്പിക്കുന്നെന്നും സുധീരന്‍ പറഞ്ഞു. റിപ്പോര്‍ട്ടിനെപ്പറ്റി കൂടുതല്‍ പ്രതികരിക്കാനില്ലെന്നും സുധീരന്‍ കൊല്ലത്ത് പറഞ്ഞു.
സരിതാ നായരുടെ ലൈംഗിക ആരോപണങ്ങളില്‍ വാസ്തവമുണ്ടെന്ന് സോളാര്‍ കമീഷന്‍ റിപ്പോര്‍ട്ട് വ്യക്തമാക്കുന്നു. ഉമ്മന്‍ചാണ്ടിയും മുഖ്യമന്ത്രിയുടെ ഓഫീസും സരിതയെയും ടീം സോളാറിനെയും സഹായിച്ചെന്നും സരിതയെ പരിചയമില്ലെന്ന് ഉമ്മന്‍ചാണ്ടി പറഞ്ഞത് തെറ്റാണെന്നും കമീഷന്‍ കണ്ടെത്തി.
മുന്‍മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിക്കെതിരെ രൂക്ഷ വിമര്‍ശനമാണ് സോളാര്‍ കമീഷന്‍ റിപ്പോര്‍ട്ടില്‍ ഉന്നയിച്ചിരിക്കുന്നത്. സരിതയുടെ കത്തില്‍ ഉള്‍പ്പെട്ട എല്ലാവരുടെയും പേരില്‍ കേസെടുക്കണമെന്ന് കമ്മീഷന്റെ ശുപാര്‍ശ ചെയ്തു. അഴിമതി നിരോധന നിയമപ്രകാരം കേസെടുക്കാനാണ് ശുപാര്‍ശ.
ഉമ്മന്‍ചാണ്ടിയും ആര്യാടന്‍ മുഹമ്മദും അടൂര്‍പ്രകാശും ഹൈബി ഈഡനും വേണുഗോപാലും അനില്‍കുമാറും ലൈംഗികമായി പീഡിപ്പിച്ചെന്നും സോളാര്‍ റിപ്പോര്‍ട്ടില്‍ പറയുന്നു.
Get real time update about this post categories directly on your device, subscribe now.