
തിരുവനന്തപുരം: കെ.സി വേണുഗോപാല്‍ എഴുന്നേറ്റ് നടക്കാനോ നില്‍ക്കാനോ പറ്റാത്തവിധം ശാരീരികമായി അവശതയിലാക്കിയെന്ന് സരിതാ നായര്‍. 19.7.2013 എഴുതിയ കത്തിലാണ് സരിത ഇക്കാര്യം പറയുന്നത്.
സരിതയുടെ വാക്കുകള്‍:
ഒരു ബിജെപി ഹര്‍ത്താല്‍ ദിവസം നസറുള്ള ഫോണില്‍ കൂടി വിളിച്ച് റോസ് ഹൗസില്‍ വരാന്‍ ആവശ്യപ്പെട്ടു. ഇക്കോ ടൂറിസം പേപ്പര്‍ തയ്യാറായെന്ന് പറഞ്ഞു. അത് വിശ്വസിച്ച് റോസ് ഹൗസില്‍ വന്നു. അവിടെ മന്ത്രിയേയോ ഏതെങ്കിലും സ്റ്റാഫിനേയോ കണ്ടില്ല. ഗേറ്റില്‍ രണ്ട് പൊലീസുകാര്‍ മാത്രം ഉണ്ടായിരുന്നു.
അവര്‍ ഫോണില്‍ ബന്ധപ്പെട്ടപ്പോള്‍ മന്ത്രി വരുന്നു, അദ്ദേഹം ഹാളില്‍ ഉണ്ട്. അവര്‍ അവിടേയ്ക്ക് പോയി. കെസിയെ അവിടെ കണ്ടില്ല. നസറുള്ളയെ അവിടെയും കാണാതിരുന്നപ്പോള്‍ ഫോണ്‍ ചെയ്തപ്പോള്‍ കതകടയ്ക്കപ്പെട്ടു.
കെസി അവിടെ ഉണ്ടായിരുന്നു. അദ്ദേഹം മദ്യപിച്ചിരുന്നു. അയാള്‍ ബലപ്രയോഗത്തിലൂടെ കൈക്കുള്ളിലാക്കി. കീഴ്‌പ്പെടുത്തി. അയാള്‍ ഉപദ്രവിച്ചു. ചീത്തപേരുകള്‍ വിളിച്ചു. അഞ്ചു ദിവസത്തോളം എഴുന്നേറ്റ് നടക്കാനോ നില്‍ക്കാനോ പറ്റാത്തവിധം അയാള്‍ ശാരീരികമായി അവശതയിലാക്കി.
ഇതിന് ശേഷവും രാത്രിയില്‍ ഫോണ്‍ വിളികളും സന്ദേശങ്ങളും ഉണ്ടായി. ഒരു മന്ത്രിക്ക് ഭ്രാന്ത് വന്നാല്‍ സ്ത്രീകളുടെ സുരക്ഷ എന്താണ്? എതിര്‍ത്താല്‍ ഭീഷണി. ഞാന്‍ നശിച്ചു.
കെ.സി വേണുഗോപാലിന്റെ കൂട്ടികൊടുപ്പുകാരായിരുന്നു മുന്‍ മന്ത്രി എ.പി.അനില്‍കുമാറെന്നും സരിത പറയുന്നു.
അഗ്രഗണ്യനായ കൂട്ടിക്കൊടുപ്പുകാരന്‍ എന്നാണ് അനില്‍കുമാറിനെ വിശേഷിപ്പിക്കുന്നത്.
കത്തിലെ മറ്റൊരുഭാഗം ഇങ്ങനെ:
വേണുഗോപാലും അനില്‍കുമാറും നസറുള്ളയും റോസ് ഹൗസില്‍ വച്ചും ലേ മെറിഡിയനില്‍ വച്ചും വദനസുരതം ചെയ്തു. പിന്നീടും പലതവണ റോസ് ഹൗസില്‍ വിളിച്ചു വരുത്തി ലൈംഗികമായി ചൂഷണം ചെയ്തു.
ടീം സോളാറിന്റെ ബ്രാഞ്ച് ഉദ്ഘാടനവുമായി ബന്ധപ്പെട്ട് വേണുഗോപാലിനെ അദ്ദേഹത്തിന്റെ ആലപ്പുഴയിലെ രാജീവം എന്ന വീട്ടില്‍ വച്ച് കണ്ടിരുന്നു. വീട്ടില്‍ വച്ച് കണ്ടതിന് ശേഷം നന്ദി പറഞ്ഞ് മടങ്ങുമ്പോള്‍ വേണുഗോപാല്‍ സരിതയുടെ നിതംബത്തില്‍ കൈകൊണ്ട് അമര്‍ത്തി.
സരിത ഫയല്‍ കൊണ്ട് തടഞ്ഞതിന് ശേഷം ശരീരത്ത് തൊടരുതെന്ന് വിലക്കി. അതിന് തന്റെ ജനറല്‍ മാനേജര്‍ സാക്ഷിയാണെന്നും സരിത പറയുന്നു.
പിന്നീട് സരിതയുടെ ഫോണിലേക്ക് വേണുഗോപാലിന്റെ സന്ദേശമെത്തി. ‘വളരെ മൃദുലം’ എന്നായിരുന്നു ആ സന്ദേശം.
തുടര്‍ന്ന് സരിത വേണുഗോപാലിനെ വിളിച്ച് ദേഷ്യത്തില്‍ സംസാരിച്ചപ്പോള്‍, ഇപ്പോഴും ഞാന്‍ നിന്നെ സ്‌നേഹിക്കുന്നു എന്നായിരുന്നു അദ്ദേഹത്തിന്റെ മറുപടിയെന്നും കത്തില്‍ പറയുന്നു.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ താഴെ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.
Click Here