‘വേഗം ഇറങ്ങ് കഴുതെ’; പാര്‍വ്വതിയുടെ മൊഞ്ച് ബോളിവുഡില്‍ തരംഗമാകുന്നു; ആദ്യ ബോളിവുഡ് ചിത്രം തീയറ്ററുകളിലേക്ക്

മലയാളി നടി പാര്‍വതിയുടെ ആദ്യ ബോളിവുഡ് ചിത്രത്തിന്റെ ട്രെയിലര്‍ ശ്രദ്ധേയമാകുന്നു. ഇര്‍ഫാന്‍ ഖാനാണ് ചിത്രത്തില്‍ പാര്‍വതിയുടെ നായകന്‍. തനുജ ചന്ദ്ര സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ മലയാളി കഥാപാത്രത്തെയാണ് പാര്‍വതി അവതരിപ്പിക്കുന്നത്.

ടീസറില്‍ ട്രെയിനില്‍ നിന്നിറങ്ങുവാന്‍ ഇര്‍ഫാനോട് മലയാളത്തില്‍ വിളിച്ചു കൂവുന്ന പാര്‍വതി മുംബൈ പ്രേക്ഷകരുടെയും ശ്രദ്ധ നേടിയിരുന്നു.

നഗരത്തിലെ തിരക്ക് പിടിച്ച ലോക്കല്‍ ട്രെയിനില്‍ നിന്നിറങ്ങുവാന്‍ ഇതര ഭാഷക്കാരും ‘വേഗം ഇറങ്ങ് കഴുതെ’ എന്ന് പറഞ്ഞാണ് പാര്‍വതിയുടെ ഡയലോഗ് ആഘോഷമാക്കുന്നത്.

ചിത്രത്തിന്റെ ട്രെയിലര്‍ ലോഞ്ചിലും മലയാളത്തില്‍ പറഞ്ഞാണ് പാര്‍വതി തുടക്കമിട്ടത്. എന്നാല്‍ അവതാരകന്‍ ഇത് സ്ഥലം വേറെയാണെന്നു ആണെന്ന് ഓര്‍മിപ്പിച്ചപ്പോഴാണ് ശീലം കൊണ്ട് പറ്റിയതാണെന്ന് പറഞ്ഞു പാര്‍വതി സദസ്സില്‍ ചിരി പടര്‍ത്തിയത്.

മലയാളി നടി പാര്‍വതിയുടെ ബോളിവുഡ് അരങ്ങേറ്റത്തെ ഏറെ പ്രതീക്ഷയോടെയാണ് ആരാധകര്‍ കാത്തിരിക്കുന്നത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News