യൂബറിന്റെ ഡ്രൈവറില്ലാത്ത പറക്കും ടാക്‌സികള്‍ വരുന്നു; അതും നാസയുടെ സഹായത്തോടെ

ന്യൂയോര്‍ക്ക്: ഓണ്‌ലൈന്‍ ടാക്‌സി രംഗത്ത് വിപ്ലവകരമായ മാറ്റമാണ് യൂബര്‍ സര്‍വ്വീസുകള്‍ പ്രദാനം ചെയ്തത്. ഇപ്പോഴിതാ പറക്കും ടാക്‌സികളുമായി യൂബര്‍ രംഗത്തെത്തുകയാണ്. ലോക പ്രശസ്തമായ ബഹിരാകാശ ഗവേഷണകേന്ദ്രമായ നാസയുമായി ചേര്‍ന്നാണ് യൂബര്‍ പുതിയ വിപ്ലവത്തിന് തയ്യാറെടുക്കുന്നത്.

പൈലറ്റില്ലാത്ത ചെറുവിമാനങ്ങള്‍ ടാക്‌സികളായി രംഗത്തിറക്കാനുള്ള നീക്കത്തിലാണ് യൂബറും നാസയും. 2020 ഓടെ പരീക്ഷണാടിസ്ഥാനത്തില്‍ ഇത്തരം ടാക്‌സികള്‍ ഓടിത്തുടങ്ങും. അമേരിക്കന്‍ നഗരങ്ങളിലായിരിക്കും പരീക്ഷണം.

2023 ഓടെ വ്യാവസായിക അടിസ്ഥാനത്തില്‍ ടാക്‌സികളുടെ പ്രവര്‍ത്തനം ആരംഭിക്കാനാണ് പദ്ധതി. തുടക്കത്തില്‍ പൈലറ്റായിരിക്കും വിമാനം പറത്തുക. പിന്നീട് പൈലറ്റില്ലാതെ പറക്കുന്ന സാങ്കേതികവിദ്യയിലേയ്ക്ക് മാറും.

കൂടുതല്‍ സുരക്ഷിതവും ചെലവ് കുറഞ്ഞതും പ്രകൃതി സൗഹൃദപരവുമായിരിക്കും ഇത്തരം ചെറു വിമാനങ്ങളെന്നാണ് പ്രതീക്ഷ.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here