സഞ്ജുവിന് സ്വപ്നനേട്ടം; ബോർഡ് പ്രസിഡന്‍സ് ഇലവനെ സഞ്ജു നയിക്കും

നവംബര്‍ 11നു കൊല്‍ക്കത്തയിലാണ് ശ്രീലങ്കയ്ക്കെതിരായ ദ്വിദിന മത്സരം. ബോർഡ് പ്രസിഡൻന്റ്സ് ഇലവനെ നയിക്കുന്നത് മലയാളി താരം സഞ്ജു സാംസൺ ആയിരിക്കും.

ക്യാപ്റ്റനായി തെരഞ്ഞെടുത്ത നമന്‍ ഓജയ്ക്ക് പരുക്കേറ്റതോടെയാണ് ശ്രീലങ്കയ്ക്കെതിരെയുള്ള ബോര്‍ഡ് പ്രസിഡന്റ്സ് ഇലവനെ നയിക്കാന്‍ മലയാളി താരം സഞ്ജുവിനെ തെരഞ്ഞെടുത്തത്. ശനിയാഴ്ച നവംബര്‍ 11നു കൊല്‍ക്കത്തയിലാണ് ദ്വിദിന മത്സരം അരങ്ങേറുക.

മത്സരത്തില്‍ കീപ്പറും സഞ്ജു തന്നെയായിരിക്കും. സഞ്ജുവിനു പുറമേ രോഹന്‍ പ്രേം, സന്ദീപ് വാര്യര്‍ എന്നിവരും ടീമില്‍ അംഗങ്ങളാണ്. മധ്യപ്രദേശ് സ്വദേശിയും കേരളത്തിനായി രഞ്ജിയില്‍ കളിക്കുന്ന ജലജ് സക്സേനയും ടീമില്‍ അംഗമാണ്

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News