
കേരളരാഷ്ട്രീയത്തില്‍ കോളിളക്കം സൃഷ്ടിച്ച സോളാര്‍ കമ്മീഷന്‍ റിപ്പോര്‍ട്ട് നിയമസഭയുടെ മേശപ്പുറത്ത് വെച്ചതിനു പിന്നാലെ കുരുക്കിലായതില്‍ നിയമസഭയുടെ സൈറ്റും.
പ്രമുഖ കോണ്‍ഗ്രസ് നേതാക്കളടക്കം അഴിമതിയാരോപണത്തിലും ലൈംഗികാരോപണത്തിലും കുടുങ്ങിയ കേസിന്‍റെ റിപ്പോര്‍ട്ട് നിയമസഭയുടെ http://niyamasabha.org ലൂടെയും ഇന്‍ഫര്‍മേഷന്‍ ആന്‍ഡ് പബ്ലിക് റിലേഷന്‍സിന്‍റെ ന്യൂസ് പോര്‍ട്ടലായ http://keralanews.gov.in ലൂടെയുമായിരുന്നു പൊതുജനങ്ങള്‍ക്ക് ലഭിച്ചിരുന്നത്.
ഇതിനു പിന്നാലെ റിപ്പോര്‍ട്ട് തപ്പി നൂറുകണക്കിനാളുകള്‍ സെര്‍ച്ച് തുടങ്ങിയതോടെ സൈറ്റിന്‍റെ പണി തീര്‍ന്നു. ഈ സൈറ്റില്‍ നിന്ന് നിയമസഭയുടെ http://niyamasabha.org ല്‍ അപ് ലോഡ് ചെയ്തിരുന്ന ലിങ്കായിരുന്നു നല്‍കിയിരുന്നത്.
ഇന്‍ഫര്‍മേഷന്‍ ആന്‍ഡ് പബ്ലിക് റിലേഷന്‍സിന്‍റെ സൈറ്റ് ലഭ്യമായിരുന്നെങ്കിലും കമ്മീഷന്‍ റിപ്പോര്‍ട്ടില്‍ ക്ലിക്ക് ചെയ്ത് നിയമസഭയുടെ സൈറ്റിലേക്ക് പ്രവേശിപ്പിക്കാന്‍ കഴിയില്ല. നിമയസഭാ സൈറ്റ് ലഭിക്കണമെങ്കില്‍ ഏറെ സമയം കാത്തിരിക്കേണ്ട അവസ്ഥ വന്നു.
ഒരു പക്ഷേ ചരിത്രത്തിലാദ്യമായിരിക്കും നിയമസഭാസൈറ്റ് ഇങ്ങനെ ഡൗണ്‍ ആകുന്നത്. റിപ്പോര്‍ട്ടിന്‍റെ ഇംഗ്ലീഷ് മലയാളം പതിപ്പുകള്‍ വാട്സ് ആപ്പിലും ഫേസ്ബുക്കിലുമെത്തിത്തുടങ്ങിയിട്ടുണ്ട്. അതിനാല്‍ ഇനി സൈറ്റിന് ശ്വാസം നേരെ വീഴുമെന്നും പൂര്‍വ്വ സ്ഥിതിയിലാകുമെന്നാണ് പ്രതീക്ഷിക്കുന്നത്.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ താഴെ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.
Click Here