ജര്‍മ്മനിയില്‍ ട്രാന്‍സ്ജെന്‍ഡേ‍ഴ്സിന് അംഗീകാരം

ബെര്‍ലിന്‍: ട്രാന്‍സ്ജെന്‍ഡേഴ്സിനെ അംഗീകരിക്കാന്‍ ജര്‍മനി തീരുമാനിച്ചു. സര്‍ട്ടിഫിക്കറ്റിലും മറ്റും മൂന്നാംലിംഗമെന്ന് രേഖപ്പെടുത്തണമെന്ന് ജര്‍മനിയിലെ സമുന്നതി കോടതി ഉത്തരവിട്ടു.

മൂന്നാംലിംഗക്കാരുടെ അവകാശങ്ങള്‍ക്കായി പോരാടുന്ന പ്രവര്‍ത്തകരും ട്രാന്‍സ്ജെന്‍ഡേഴ്സും കോടതി ഉത്തരവിനെ ‘ചെറിയ വിപ്ളവം’ എന്ന് വിളിച്ച് ആഘോഷിച്ചു. ഇന്റര്‍, അല്ലെങ്കില്‍ ഗവരിയസ് എന്ന് രേഖപ്പെടുത്താനാണ് ഉത്തരവ്.

ഇതുവരെ മെയില്‍, ഫീമെയില്‍ മാത്രമായിരുന്ന ലിംഗനിര്‍ണയ കോളത്തില്‍ നല്‍കിയിരുന്നത്. ട്രാന്‍സ്ജെന്‍ഡേഴ്സിന് അംഗീകാരം നല്‍കുന്ന ആദ്യ യൂറോപ്യന്‍ രാജ്യമായി ജര്‍മനി മാറി.

തങ്ങളെയും അംഗീകരിക്കണമെന്ന് ആവശ്യപ്പെട്ട് വര്‍ഷങ്ങളായി ട്രാന്‍സ്ജെന്‍ഡേഴ്സ് നടത്തിയ പോരാട്ടത്തിന്റെയും പ്രചാരണത്തിന്റെയും ഭാഗമായാണ് ട്രാന്‍സ്ജെന്‍ഡേഴ്സിന് കിട്ടിയ അംഗീകാരം.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel