
ഇന്ത്യന്‍ ടെലിക്കോം മേഖലയില്‍ വമ്പന്‍ മാറ്റങ്ങള്‍ക്ക് തുടക്കമിട്ടത് ജിയോ ആയിരുന്നു. ഞെട്ടിക്കുന്ന ഓഫറുകളുമായി കളത്തിലെത്തിയ ജിയോ ഇപ്പോഴും ഓഫര്‍ പെരുമഴ തുടരുകയാണ്.
399 രൂപയ്ക്ക് റീചാര്‍ജ് ചെയ്താല്‍ 2599 രൂപ തിരികെ നല്‍കുന്ന പുതിയ ഓഫറുമായാണ് ജിയോ വീണ്ടും രംഗത്തെത്തിയിരിക്കുന്നത്. പ്രൈം അംഗങ്ങള്‍ക്കാണ് ഓഫര്‍ പ്രഖ്യാപിച്ചിരിക്കുന്നത്.
399 രൂപയ്‌ക്കോ അതിന് മുകളിലോ റീചര്‍ജ് ചെയ്യുന്നവര്‍ക്ക് 400 രൂപ ഇന്‍സ്റ്റന്റ് ക്യാഷ് ബാക്ക് ആയും 300 രൂപ ക്യാഷ്ബാക്ക് വൗച്ചറായും ശേഷിക്കുന്ന 1899 രൂപയ്ക്ക് ഇകൊമേഴ്‌സ് വെബ്‌സൈറ്റുകള്‍ വഴി ഷോപ്പിംഗും നടത്താം.
നവംബര്‍ 10 മുതല്‍ 25 വരെയുള്ള റീചാര്‍ജുകള്‍ക്കാണ് ഓഫര്‍. ആമസോണ്‍, പേടിഎം, ഫോണ്‍പെ, മൊബിക്വിക്ക്, ആക്‌സിസ് പേ, ഫ്രീ റീചാര്‍ജ് എന്നീ വെബ്‌സൈറ്റുകള്‍ വഴി സാധനങ്ങള്‍ വാങ്ങാനാകും. ക്യാഷ്ബാക്ക് തുക ഡിജിറ്റല്‍ വാലെറ്റിലാണ് വരുന്നത്. ജിയോ ക്യാഷ്ബാക്ക് വൗച്ചര്‍ നവംബര്‍ 15നാണ് വാലറ്റില്‍ എത്തുക.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ താഴെ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.
Click Here