എൽ ഡി എഫ് സർക്കാരിനെ അട്ടിമറിക്കാൻ സംഘപരിവാർ ഗൂഢാലോചന; ഹൈക്കോടതിയില്‍ അധിക സത്യവാങ്മൂലം സമർപ്പിച്ചു

കൊച്ചി: എൽ ഡി എഫ് സർക്കാരിനെ അട്ടിമറിക്കാൻ സംഘപരിവാർ ഗൂഢാലോചന നടത്തുന്നുവെന്ന് സർക്കാർ ഹൈക്കോടതിയിൽ. രാഷ്ട്രീയ കൊലപാതക കേസുകളിൽ സി ബി ഐ അന്വേഷണം ആവശ്യപ്പെട്ടുള്ള ഹർജിയിൽ സർക്കാർ അധിക സത്യവാങ്മൂലം സമർപ്പിച്ചു.

ഹർജിക്ക് പിന്നിൽ പൊതു താല്പര്യമില്ലെന്നും രാഷ്ട്രീയ പ്രേരിതമാണെന്നും അധിക സത്യവാങ്ങ്മൂലത്തിൽ പറയുന്നു.തലശ്ശേരി ആസ്ഥാനമായ സംഘടന സമർപ്പിച്ച ഹർജി ഈ മാസം 13ന് പരിഗണിക്കാനിരിക്കെയാണ് സർക്കാർ അധിക സത്യവാങ്മൂലം സമർപ്പിച്ചത്.

സംഘടനയുടെ ഹർജിക്ക് പിന്നിൽ പൊതു താല്പര്യമില്ലെന്നും രാഷ്ട്രീയ ലക്ഷ്യം മാത്രമാണുള്ളതെന്നും സത്യവാങ്മൂലത്തിൽ പറയുന്നു. ആർ എസ് എസുകാർ കൊല്ലപ്പെടുന്ന കേസുകളിൽ മാത്രമാണ് ഹർജിക്കാർക്ക് അന്വേഷണത്തിന് താല്പര്യം കാണിക്കുന്നത്.

മറ്റ് കൊലപാതക കേസുകളിൽ ഇക്കൂട്ടർക്ക് താല്പര്യമില്ല.എൽ ഡി എഫ് സർക്കാരിനെ അസ്ഥിരപ്പെടുത്താനാണ് സംഘപരിവാർ നീക്കമെന്നും സർക്കാരിനെ അട്ടിമറിക്കാൻ സംഘപരിവാർ ഗൂഢാലോചന നടത്തുന്നുവെന്നും സർക്കാർ അധിക സത്യവാങ്മൂലത്തിൽ ചൂണ്ടിക്കാട്ടുന്നു.

സർക്കാർ നേരത്തെ സമർപ്പിച്ച സത്യവാങ്ങ്മൂലത്തിൽ CBI ക്കെതിരെ വിമർശനം ഉന്നയിച്ചിരുന്നു. മറ്റ് കേസുകളുടെ കാര്യത്തിൽ സാങ്കേതികത്വം പറഞ്ഞ് അന്വേഷണം ഏറ്റെടുക്കാൻ വിമുഖത കാണിക്കാറുള്ള സിബിഐ ഇക്കാര്യത്തിൽ തിടുക്കം കാണിക്കുന്നുവെന്ന് സത്യവാങ്മൂലത്തിൽ സൂചിപ്പിച്ചിരുന്നു.

കേന്ദ്ര സർക്കാരിന്റെ സമ്മർദ്ദങ്ങൾക്ക് വഴങ്ങിയാണ് സി ബി ഐ പ്രവർത്തിക്കുന്നത്.സി ബി ഐ അന്വേഷണത്തേക്കാൾ വിശ്വാസ്യത പോലീസ് അന്വേഷണത്തിനുണ്ട്.

കേരളത്തിൽ രജിസ്റ്റർ ചെയ്യപ്പെട്ട 7 രാഷ്ട്രീയ കൊലപാതക കേസുകളിൽ അഞ്ചെണ്ണത്തിൽ കുറ്റപത്രം സമർപ്പിച്ചുവെന്നും ബാക്കി രണ്ടെണ്ണത്തിൽ അന്വേഷണം പുരോഗമിക്കുകയാണെന്നും സർക്കാർ ഹൈക്കോടതിയെ അറിയിച്ചിരുന്നു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News