സൂക്ഷിച്ച് നോക്കെണ്ടടാ; ഇത് ഐശ്വര്യയല്ല; അപര സൂപ്പര്‍ഹിറ്റ്

ഒരാളെപ്പോലെ ഒന്‍പതുപേരുണ്ടെന്നത് പാടി പതിഞ്ഞ പ്രയോഗമാണ്. പലപ്പോഴും ഇത് ശരിയാണെന്ന് അപരന്‍മാരും അപരകളും തെളിയിച്ചിട്ടുണ്ട്. സ്വന്തം അപരന്‍മാരെ കണ്ട് ഞെട്ടിയിട്ടുള്ള ഒട്ടേറെപ്പേരുണ്ടാകും.

ഇക്കുറി ഐശ്വര്യാറോയിയും ആരാധകരുമാണ് അക്ഷരാര്‍ത്ഥത്തില്‍ ഞെട്ടിയിരിക്കുന്നത്. മുന്‍ലോകസുന്ദരിയുമായ ഐശ്വര്യ റായിയുടെ അപരയാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ താരമാകുന്നത്.

ഐശ്വര്യ റായിയുമായുള്ള അസാമാന്യ സാദൃശ്യമാണ് പേര്‍ഷ്യന്‍ സൂപ്പര്‍ മോഡല്‍ മഹ്ലഗ ജബേരിയയിലേയ്ക്ക് ഏവരുടേയും ശ്രദ്ധ തിരിച്ചിരിക്കുന്നത്. ഇറാന്‍ സ്വദേശിയായ മഹ്ലഗ ജബേരിയ ഇന്‍സ്റ്റഗ്രാമില്‍ ഷെയര്‍ ചെയ്യ്ത ഫോട്ടോയാണ് സോഷ്യല്‍ മീഡിയിയല്‍ ചര്‍ച്ചകള്‍ക്ക് കാരണമായത്.

എന്തായാലും മുന്‍ ലോകസുന്ദരിയുടെ അപര സോഷ്യല്‍ മീഡിയയില്‍ ഹിറ്റായിക്കഴിഞ്ഞു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
ksfe-diamond
bhima-jewel

Latest News