ഇതില്‍കൂടുതല്‍ എന്ത് ഭാഗ്യം വേണം സൂര്യയ്ക്കും അമ്മയ്ക്കും; ജോതികയുടെ വാക്കുകള്‍ അത്രമേല്‍ അഭിമാനകരം; വീഡിയോ വൈറല്‍

തമിഴകത്ത് മാത്രമല്ല ദക്ഷിണേന്ത്യയില്‍ തന്നെ ഏറ്റവും ആരാധകരുള്ള നടനാണ് സൂര്യ. വ്യക്തിജീവിതത്തിലും സൂര്യ മികച്ച മാതൃകയാണ് പകര്‍ന്നു നല്‍കാറുള്ളത്. ഇക്കാര്യം പലപ്പോഴും ചര്‍ച്ചയായിട്ടുണ്ട്.

ഇപ്പോഴിതാ സൂര്യയുടെ ഗുണഗണങ്ങള്‍ വീണ്ടും ചര്‍ച്ചയാകുകയാണ്. ആരാധകരുടെ പ്രിയ നടിയും സൂര്യയുടെ പ്രിയ പത്‌നിയുമായ ജ്യോതികയുടെ വാക്കുകളാണ് ചര്‍ച്ചകള്‍ക്ക് ആധാരം.

സൂര്യയേയും സുര്യയുടെ അമ്മ ലക്ഷ്മി ശിവകുമാറിനേയും വാനോളം വാഴ്ത്തുകയാണ് ജ്യോതിക. ലക്ഷ്മി അമ്മ ഒരു രാഞ്ജിയാണെന്നാണ് ജ്യോതിക ജസ്റ്റ് ഫോര്‍ വുമണ്‍ മാഗസീന്റെ പുരസ്‌കാരവേദിയില്‍ പറഞ്ഞത്.

ഒരു രാജകുമാരനെയാണ് വളര്‍ത്തിയെടുക്കാന്‍ ഒരു രാഞ്ജിക്ക് മാത്രമേ കഴിയു എന്നും അതുകൊണ്ടുതന്നെ അമ്മയും മകനും പുണ്യമാണെന്നും ജ്യോതിക പറയുന്നു,

അമ്മ അവരുടെ മകനെ എന്റെ രാജകുമാരനായി വളര്‍ത്തി വലുതാക്കി. ഞാനിവിടെ നില്‍ക്കാന്‍ കാരണവും അതുതന്നെ. ഞാന്‍ ചെയ്യുന്ന എന്ത് കാര്യത്തിനും എല്ലാപിന്തുണയുമായി സൂര്യ ഉണ്ടാകും.

അത് ആ അമ്മ കാരണമാണ്. നിലയ്ക്കാത്ത കരഘോഷങ്ങള്‍ക്കിടയിലായിരുന്നു ജ്യോതിക പറഞ്ഞു നിറുത്തിയത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
ksfe-diamond
bhima-jewel

Latest News