തോമസ് ചാണ്ടി സമർപ്പിച്ച ഹർജി പരിഗണിക്കുന്നത് ഹൈക്കോടതി മാറ്റി

കൊച്ചി: ലേക്ക് പാലസ് വിഷയത്തിൽ തോമസ് ചാണ്ടി സമർപ്പിച്ച ഹർജി പരിഗണിക്കുന്നത് ഹൈക്കോടതി ചൊവ്വാഴ്ചത്തേക്ക് മാറ്റി. തനിക്കെതിരെ ആസൂത്രിത നീക്കം നടക്കുന്നതായി ആരോപിച്ചാണ് തോമസ് ചാണ്ടി ഹൈക്കോടതിയെ സമീപിച്ചത് .

ചില മാധ്യമങ്ങളും ഒരു വിഭാഗം ഉദ്യോഗസ്ഥരും ആണ് ഇതിന് പിന്നിലെന്ന് ഹർജിയിൽ ആരോപിക്കുന്നു. തോമസ് ചാണ്ടിക്കെതിരെ നടപടി ആവശ്യപ്പെട്ട് സമർപ്പിക്കപ്പെട്ട പൊതുതാൽപര്യ ഹർജിയും ഹൈക്കോടതി ചൊവ്വാഴ്ച പരിഗണിക്കും .

തോമസ് ചാണ്ടി സമർപ്പിച്ച ഹർജിയും, തോമസ് ചാണ്ടിക്കെതിരെ നടപടി ആവശ്യപ്പെട്ട് സമർപ്പിക്കപ്പെട്ട പൊതുതാല്പര്യ ഹർജിയുമാണ് ചൊവ്വാഴ്ച പരിഗണിക്കുന്നതിനായി ഹൈക്കോടതി മാറ്റിയത് .

സ്റ്റേറ്റ് അറ്റോർണി അവധിയായതിനാൽ സർക്കാർ കോടതിയിൽ കൂടുതൽ സമയം ആവശ്യപ്പെടുകയായിരുന്നു. ഇതിനെ തുടർന്നാണ് കേസ് ചൊവ്വാഴ്ചത്തേക്ക് മാറ്റിയത്

തോമസ് ചാണ്ടിക്കെതിരെ നടപടിയാവശ്യപ്പെട്ട് തൃശ്ശൂർ സ്വദേശി സമർപ്പിച്ച ഹർജി കഴിഞ്ഞദിവസം കോടതി പരിഗണിച്ചിരുന്നു.

സമാനസ്വഭാവമുള്ള മറ്റു രണ്ടു ഹർജികൾ കൂടിയുള്ളതിനാൽ ചീഫ് ജസ്റ്റിസ് ഉൾപ്പെടുന്ന ഡിവിഷൻ ബഞ്ചിന്റെ പരിഗണനക്കായി മൂന്ന് ഹർജികളും മാറ്റിയിരിക്കുകയാണ് .

ഇതിനിടെ ഇന്നലെയാണ് കളക്ടറുടെ റിപ്പോർട്ട് ചോദ്യം ചെയ്ത് തോമസ് ചാണ്ടി കോടതിയെ സമീപിച്ചത് . തനിക്കെതിരെ ആസൂത്രിത നീക്കം നടക്കുന്നുവെന്നാണ് ഹർജിയിലെ ആരോപണം.

ചില മാധ്യമങ്ങളും ഉദ്യോഗസ്ഥരുമാണ് ഇതിന് പിന്നിലെന്നും ഹർജിയിൽ ആരോപിക്കുന്നു . മുൻപ് ജില്ലാ കളക്ടർ അന്വേഷിച്ച് തീർപ്പാക്കിയ വിഷയമാണിതെന്നും ഹർജിയിൽ ചൂണ്ടിക്കാട്ടിയിരുന്നു

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here