തടി കൂടിയാല്‍ സൗന്ദര്യവും ആരോഗ്യവും നഷ്ടമാകും; പരിഹാരത്തിനായി ഇവ പരീക്ഷിക്കാം

തടി കൂടുന്നത് സൗന്ദര്യത്തിന് മാത്രമല്ല, ആരോഗ്യപരമായ പല പ്രശ്‌നങ്ങള്‍ക്കും കാരണമാകും. പല രോഗങ്ങളുടേയും അടിസ്ഥാന കാരണം ഈ തടി തന്നെയാണ്. കൊളസ്‌ട്രോള്‍ പോലുള്ള പല രോഗങ്ങള്‍ക്കും ഇത് കാരണമാകുകയും ചെയ്യും.

തടി കൂടാന്‍ കാരണങ്ങള്‍ പലതുണ്ട്. ചിലര്‍ക്കിത് പാരമ്പര്യമായിട്ടുള്ളതാകും. പാരമ്പര്യം തടി വര്‍ദ്ധിപ്പിയ്ക്കുന്നതില്‍ പ്രധാന ഘടകമാണ്. ഭക്ഷണം വേറെയൊരു കാരണമാണ്. പ്രത്യേകിച്ചും വലിച്ചുവാരി കഴിയ്ക്കുന്നതും വറുത്തതും പൊരിച്ചതുമെല്ലാം കഴിയ്ക്കുന്നതും തടി വര്‍ദ്ധിപ്പിയ്ക്കാനുള്ള ചില കാരണങ്ങള്‍ തന്നെയാണ്.

വ്യായാമില്ലാത്തതും തടി വര്‍ദ്ധിയ്ക്കാനുള്ള മറ്റൊരു കാരണമാണ്. ശരീരത്തില്‍ കൊഴുപ്പടിഞ്ഞു കൂടി തടി വര്‍ദ്ധിയ്ക്കും. സ്‌ട്രെസ് പലരേയും തടിപ്പിയ്ക്കുന്ന മറ്റൊരു ഘടകമാണ്. സ്‌ട്രെസ് വരുമ്പോഴുണ്ടാകുന്ന പല ഹോര്‍മോണുകളും ശരീരത്തെ തടിപ്പിയ്ക്കും.

ഭക്ഷണവും വ്യായാമവുമെല്ലാം ശരിയാണെങ്കിലും സ്‌ട്രെസ് കാരണം തടി വര്‍ദ്ധിയ്ക്കുന്ന ധാരാളം പേരുണ്ട്. ചില അസുഖങ്ങളും ചിലതരം മരുന്നുകളുടെ ഉപയോഗവുമെല്ലാം ആളുകളെ തടിപ്പിയ്ക്കും.

ഉറക്കം ആരോഗ്യകരമായ ജീവിതത്തിന്റെ പ്രധാനപ്പെട്ട ഒന്നാണ്. ഉറക്കം കുറയുന്നതും കൂടുന്നതും നല്ലതല്ലെന്നു പറയാം. ദിവസവും ചുരുങ്ങിയത് ആറേഴു മണിക്കൂറെങ്കിലും ഉറങ്ങുകയും വേണം.

തടി കുറയ്ക്കാനുള്ള നല്ലൊരു വഴിയാണ് കൃത്യമായ ഉറക്കം. അതും നേരത്തെ കിടന്ന് നേരത്തെ എഴുന്നേല്‍ക്കുന്നത്. ഉറങ്ങുന്ന സമയത്താണ് ശരീരം കേടുപാടുകള്‍ പരിഹരിയ്ക്കാന്‍ ശ്രമിയ്ക്കുന്നത് ദഹനേന്ദ്രിയവും നല്ലപോലെ പ്രവര്‍ത്തിയ്ക്കും. ഇതെല്ലാം തടി കുറയ്ക്കാന്‍ നല്ലതാണ്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News