ഹോണ്ടയുടെ ഗ്രാസിയ; ഇന്ത്യന്‍ നിരത്തില്‍ തരംഗം തീര്‍ക്കുമോ; സവിശേഷതകളാല്‍ സമ്പന്നം; വിലയും മെച്ചം

ഇന്ത്യന്‍ സ്‌കൂട്ടര്‍ വിപണിയില്‍ വിപ്ലവം തീര്‍ത്ത ഹോണ്ട തരംഗം ആവര്‍ത്തിക്കാന്‍ ലക്ഷ്യമിട്ടാണ് ഗ്രാസിയ അവതരിപ്പിച്ചത്. കഴിഞ്ഞ ദിവസം അവതരിപ്പിച്ച ഗ്രാസിയ ബമ്പര്‍ ഹിറ്റാകുമെന്നാണ് സൂചന.

അര്‍ബന്‍ സ്‌കൂട്ടര്‍ എന്ന വിശേഷണവുമായാണ് ഹോണ്ടയുടെ 125 സിസി സ്‌കൂട്ടര്‍ വിപണിയിലെത്തിച്ചത്. 57,897 രൂപയാണ് ദില്ലി എക്‌സ്‌ഷോറൂം വില. സ്റ്റാന്റേര്‍ഡ്, അലോയി, Dlx എന്നീ മൂന്ന് വേരിയന്റുകളിലാണ് ഗ്രാസിയ ലഭിക്കുക.

ഉന്നത ഗുണനിലവാരവും ഉറപ്പു നല്‍കുന്നതാണ് ഗ്രാസിയ എന്നാണ് ആദ്യ വിലയിരുത്തലുകള്‍. എല്‍ഇഡി ഹെഡ്‌ലാമ്പ്, ഡിജിറ്റല്‍ മീറ്റര്‍, എകോ സ്പീഡ് ഇന്‍ഡികേറ്റര്‍ തുടങ്ങി സ്‌കൂട്ടര്‍ വിപണിയില്‍ തന്നെ ആദ്യമായി അവതരിപ്പിക്കുന്ന ഒട്ടേറെ സവിശേഷതകളാല്‍ സമ്പന്നമാണ് ഹോണ്ടയുടെ പുത്തന്‍ മോഡല്‍.

മൊബൈല്‍ ഫോണുകള്‍ സൂക്ഷിക്കാനുള്ള യൂട്ടിലിറ്റി പോക്കറ്റും ഓപ്ഷണലായുള്ള സ്മാര്‍ട്ട് ഫോണ്‍ ചാര്‍ജറും ഗ്രാസിയയെ വേറിട്ടതാക്കുന്നു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here