177 ഇനങ്ങളുടെ ജിഎസ്ടി 28 ശതമാനത്തില്‍ നിന്നും 18ശതമാനമായി കുറച്ചു; വില കുറയുന്നത് ചോക്ലേറ്റ് മുതല്‍ മേക്കപ്പ് സാധനങ്ങള്‍ വരെ

ദില്ലി: വിമര്‍ശനങ്ങള്‍ക്കൊടുവില്‍ ചരക്കുസേവന നികുതി ഘടനയില്‍ മാറ്റങ്ങള്‍ വരുത്തി ജിഎസ്ടി കൗണ്‍സില്‍. ഇന്ന് ചേര്‍ന്ന കൗണ്‍സില്‍ യോഗത്തിലാണ് 177 ഇനങ്ങളുടെ ജിഎസ്ടി 28 ശതമാനത്തില്‍ നിന്നും 18ശതമാനമായി കുറച്ചത്.

ചോക്ലേറ്റ്, ച്യൂയിംഗം, അലക്കുപൊടി, ആഫ്റ്റര്‍ഷേവ് ലോഷന്‍, മാര്‍ബിള്‍, ഷേവിംഗ് സ്‌പ്രെകള്‍, ഗ്രാനൈറ്റ്, മേക്കപ്പ് സാധനങ്ങള്‍, ഷാംപൂ എന്നിവയ്ക്കാണ് പ്രധാനമായും വില കുറയുന്നത്.

സിമന്റ്, പുകയില ഉല്‍പ്പന്നങ്ങള്‍, സിഗരറ്റ്, വാഷിംഗ് മെഷീന്‍, കോളുകള്‍, റഫ്രിജറേറ്റര്‍, എയര്‍കണ്ടീഷനര്‍ എന്നിവയുടെ നികുതി ഘടനയില്‍ മാറ്റമില്ല. 28 ശതമാനം ജിഎസ്ടിയില്‍ തന്നെ ഇവയെ നിലനിര്‍ത്തിയിരിക്കുകയാണ്.

50 ഉല്‍പ്പന്നങ്ങള്‍ക്ക് മാത്രം ഇനി ഉയര്‍ന്ന നികുതി നല്‍കിയാല്‍ മതിയാകും. 227 ഉത്പന്നങ്ങളാണ് 28 ശതമാനം നികുതി സ്ലാബില്‍ ഉണ്ടായിരുന്നത്. ബിഹാര്‍ ഉപമുഖ്യമന്ത്രി സുശീല്‍കുമാര്‍ മോഡിയാണ് യോഗത്തിനിടെ വിവരങ്ങള്‍ അറിയിച്ചത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News