സോളാര്‍ കേസ്: തന്നെ ബ്ലാക്ക്‌മെയ്ല്‍ ചെയ്തത് ബാലകൃഷ്ണ പിള്ളയല്ലെന്ന് ഉമ്മന്‍ചാണ്ടി; ആരാണെന്നുള്ള കാര്യം പിന്നീട് വെളിപ്പെടുത്തും

തിരുവനന്തപുരം: സോളാര്‍ കേസുമായി ബന്ധപ്പെട്ട് തന്നെ ബ്ലാക്ക്‌മെയ്ല്‍ ചെയ്തത് ആര്‍. ബാലകൃഷ്ണ പിള്ളയല്ലെന്ന് മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി.

ബ്ലാക്ക് മെയ്ല്‍ ചെയ്തത് ആരാണെന്നുള്ള കാര്യം പിന്നീട് വെളിപ്പെടുത്തുമെന്നും ഇപ്പോള്‍ അതിനുള്ള സമയമായിട്ടില്ലെന്നും ഉമ്മന്‍ചാണ്ടി പറഞ്ഞു.

സരിതയുടെ കത്തിന്റെ ആധികാരികത സോളാര്‍ കമീഷന്‍ പരിശോധിച്ചിട്ടില്ലെന്നും ഉമ്മന്‍ചാണ്ടി പറഞ്ഞു. കത്ത് അടിസ്ഥാനമാക്കിയാണ് കമീഷന്‍ തനിക്കെതിരെ ആരോപണമുന്നയിച്ചിരിക്കുന്നത്. കമീഷനെ നിയമിച്ചത് അബദ്ധമായി തോന്നിയിട്ടില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News