കോക്പിറ്റിലും പീഡനം; എയര്‍ ഇന്ത്യ എക്‌സ്പ്രസിലെ മലയാളി എയര്‍ഹോസ്റ്റസിന്റെ ഞെട്ടിപ്പിക്കുന്ന വെളിപ്പെടുത്തല്‍

തിരുവനന്തപുരം: എയര്‍ ഇന്ത്യ എക്‌സ്പ്രസ് പൈലറ്റിനെതിരെ ആരോപണങ്ങളുമായി മലയാളി എയര്‍ഹോസ്റ്റസ്.

കോക്പിറ്റിലും വിമാനത്തില്‍ ഒറ്റയ്ക്കുള്ളപ്പോഴും ശാരീരികമായി അപമാനിക്കാന്‍ ശ്രമം നടന്നതായി തിരുവനന്തപുരം സ്വദേശിയായ യുവതി വെളിപ്പെടുത്തി.

ജോലി സമയത്ത് മാത്രമല്ല, പുറത്തിറങ്ങിയാലും സോഷ്യല്‍മീഡിയ വഴി പൈലറ്റിന്റെ ശല്യമുണ്ടായിരുന്നെന്ന് യുവതി പറയുന്നു. വഴങ്ങിയില്ലെങ്കില്‍ പരസ്യമായി അധിക്ഷേപിക്കുമെന്നും പൈലറ്റിനെതിരെ പരാതികള്‍ നല്‍കിയിട്ടും അധികൃതര്‍ നടപടിക്ക് തയാറായിട്ടില്ലെന്നും യുവതി വെളിപ്പെടുത്തുന്നു.

കഴിഞ്ഞ സെപ്തംബര്‍ 18ന് മറ്റു ജീവനക്കാര്‍ക്ക് മുന്നില്‍ തന്നെ അപമാനിച്ചെന്നും അതുകൊണ്ടാണ് പരസ്യമായി പ്രതികരിക്കാന്‍ തയ്യാറായതെന്നും യുവതി ഒരു ദൃശ്യമാധ്യമത്തോട് പറഞ്ഞു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here