എക്‌സൈസ് കായികമേളയില്‍ താരമായി ഋഷിരാജ്‌സിംഗ്

പാലക്കാട്: പാലക്കാട് നടന്ന എക്‌സൈസ് കായികമേളയില്‍ ഒന്നാം ദിവസം താരമായത് എക്‌സൈസ് കമ്മീഷണര്‍ ഋഷിരാജ്‌സിംഗ്. തിരുവനന്തപുരം ക്രിക്കറ്റ് ടീമിന്റെ ക്യാപ്റ്റനായി കളം നിറഞ്ഞ് കളിച്ചാണ് എക്‌സൈസ് കമ്മീഷണര്‍ കായികമേളയില്‍ കൈയ്യടി നേടിയത്.

കോട്ട മൈതാനത്ത് നടന്ന എക്‌സൈസ് കായികമേളയിലെ ക്രിക്കറ്റ് മത്സരത്തില്‍ എല്ലാവരുടെയും ശ്രദ്ധ ഒരുകൈ നോക്കാനിറങ്ങിയ എക്‌സൈസ് കമ്മീഷണറിലായിരുന്നു. ബാറ്റിംഗും ബോളിംഗും വഴങ്ങുമെന്ന് തെളിയിച്ച ഋഷിരാജ്‌സിംഗ് ഫീല്‍ഡിംഗിലും മുഴുവന്‍ സമയം ഗ്രൗണ്ടില്‍ നിറഞ്ഞുനിന്നു.

തൃശൂരിനെതിരായ സെമി ഫൈനലില്‍ ഒരു ഫോറുള്‍പ്പെടെ 12 റണ്ണെടുത്ത് ടീമിനെ നയിക്കുന്ന ക്യാപ്റ്റനായി. ബൗളിംഗിലും മികച്ച പ്രകടനം. എന്നാല്‍ ഫൈനലില്‍ കണ്ണൂരിനെതിരെ ഈ പ്രകടനം പുറത്തെടുക്കാനാവാതെ രണ്ട് റണ്ണുമായി മടങ്ങേണ്ടി വന്നു.

ഒടുവില്‍ കമ്മീഷണര്‍ നയിച്ച ടീമിന് കണ്ണൂരിന്റെ മികച്ച പ്രകടനത്തിന് മുന്നില്‍ 9 വിക്കറ്റിന്റെ പരാജയം വഴങ്ങേണ്ടി വന്നു. എങ്കിലും തലയെടുപ്പുള്ള ക്യാപ്റ്റന്‍ നയിച്ച ടീമെന്ന നിലയില്‍ തലയെടുപ്പോടെയാണ് തിരുവനന്തപുരം ടീം റണ്ണറപ്പായി ഗ്രൗണ്ടില്‍ നിന്ന് മടങ്ങിയത്.

മൂന്ന് ദിവസങ്ങളിലായി നടക്കുന്ന സംസ്ഥാന എക്‌സൈസ് കായികമേള ഞായറാഴ്ച സമാപിക്കും.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel