ദില്ലി: ഗുജറാത്തിലെ ബിജെപി സര്‍ക്കാരിന്റെ ജനദ്രോഹനയങ്ങള്‍ക്കെതിരെ പ്രക്ഷോഭം പ്രഖ്യാപിച്ച് ആശാ വര്‍ക്കേഴ്‌സ്. വഡോദര, ആനന്ദ്, സുരേന്ദ്രനഗര്‍ ജില്ലകളിലെ നൂറുക്കണക്കിന് ആശാ വര്‍ക്കേഴ്‌സാണ് ബിജെപിക്കെതിരെ രംഗത്ത് വന്നിരിക്കുന്നത്.
അടുത്ത ഗുജറാത്ത് തെരഞ്ഞെടുപ്പില്‍ ശക്തമായ മറുപടി നല്‍കാനാണ് പ്രവര്‍ത്തകരുടെ തീരുമാനമെന്ന് ഇന്ത്യന്‍ എക്‌സ്പ്രസ് റിപ്പോര്‍ട്ടില്‍ പറയുന്നു. കപുറായ് ജില്ലയില്‍ കഴിഞ്ഞദിവസം ചേര്‍ന്ന യോഗത്തിലാണ് തീരുമാനം.
തൊഴില്‍ സുരക്ഷ, സ്ഥിര ശമ്പളം, തൊഴില്‍ സമയം ക്ലിപ്തപ്പെടുത്തല്‍, റിട്ടയര്‍മെന്റ് ആനുകൂല്യങ്ങള്‍ തുടങ്ങി നിരവധി ആവശ്യങ്ങള്‍ ഉന്നയിച്ചുകൊണ്ടാണ് ആശാ വര്‍ക്കേഴ്‌സിന്റെ സമരം. ഇത്രയും ചൂഷകരായ സര്‍ക്കാരിനെ തങ്ങള്‍ക്ക് ആവശ്യമില്ലെന്ന് പ്രഖ്യാപിച്ചുകൊണ്ടാണ് ഇവരുടെ സമരം.
രൂപാനി സര്‍ക്കാര്‍ തങ്ങളെ അടിച്ചമര്‍ത്തുകയും ഭീഷണിപ്പെടുത്തുകയും ചൂഷണം ചെയ്യുകയാണെന്നും ഇവര്‍ പറയുന്നു. അടുത്ത തെരഞ്ഞെടുപ്പില്‍ ഗുജറാത്തിലെ ഓരോ ഗ്രാമങ്ങളില്‍ നിന്നും ബിജെപി നേതാക്കളെ തുരത്തിയോടിക്കും.
ദരിദ്രര്‍ക്കെതിരെയുള്ള, സ്ത്രീവിരുദ്ധമായ, കര്‍ഷക വിരുദ്ധമായ, അധികാരത്തെ ദുര്‍വിനിയേഗം ചെയ്യുന്ന ബിജെപിക്കെതിരെ ശക്തമായ പ്രചരണം അഴിച്ചുവിടാന്‍ തങ്ങള്‍ക്ക് സാധിക്കുമെന്ന് ആശാ വര്‍ക്കേഴ്‌സ് നേതാക്കള്‍ പറയുന്നു.
Get real time update about this post categories directly on your device, subscribe now.