എയര്‍ ഏഷ്യാ ജീവനക്കാര്‍ തീവ്രവാദിയായി ചിത്രീകരിച്ചെന്ന് വനിതാ യാത്രക്കാരി; പീഡിപ്പിക്കുമെന്നും ഭീഷണി

ദില്ലി: എയര്‍ ഏഷ്യാ ജീവനക്കാര്‍ക്കെതിരെ ഗുരുതര ആരോപണങ്ങളുമായി ബംഗളൂരി സ്വദേശിനിയായ വനിതാ യാത്രക്കാരി.

ജീവനക്കാര്‍ മോശമായി പെരുമാറിയെന്നും തന്നെ തീവ്രവാദിയായി ചിത്രീകരിക്കാന്‍ ശ്രമിച്ചെന്നും യുവതി ആരോപിക്കുന്നു.

നവംബര്‍ മൂന്നിന് ഹൈദരാബാദ് വഴിയുള്ള ഐ5 1585 റാഞ്ചി-ബംഗളൂരു വിമാനത്തിലാണ് സംഭവം. വിമാനത്തിലെ വൃത്തിഹീനമായ കക്കൂസിനെ കുറിച്ച് പരാതിപ്പെട്ടതാണ് സംഭവം ആരംഭിച്ചത്.

പരാതിപ്പെട്ടത് പുച്ഛിച്ച് തള്ളിയ ക്യാബിന്‍ മേല്‍നോട്ടക്കാരന്‍ തന്നെ അസഭ്യം പറഞ്ഞെന്നും ശരീരത്തില്‍ സ്പര്‍ശിച്ചെന്നും യുവതി പറയുന്നു.

തന്നെ കണ്ടാല്‍ തീവ്രവാദിയെ പോലെ തോന്നുമെന്ന് പറഞ്ഞ് ചിത്രമെടുത്തെന്നും അര്‍ധരാത്രിയില്‍ മുഴുവന്‍ യാത്രക്കാരും വിമാനത്തില്‍ നിന്ന് പുറത്തിറങ്ങിയെങ്കിലും തന്നെ പോകാന്‍ അനുവദിച്ചില്ലെന്നും യുവതി പറയുന്നു.

തുടര്‍ന്ന് ചുറ്റിനും കൂടിനിന്ന ജീവനക്കാര്‍ തന്നെ പീഡിപ്പിക്കുമെന്ന് ഭീഷണിപ്പെടുത്തിയെന്നും യുവതി പറയുന്നു. ഇക്കാര്യങ്ങള്‍ ചൂണ്ടിക്കാണിച്ച് ബംഗളൂരു വിമാനത്താവള അധികൃതര്‍ക്കാണ് യുവതി പരാതി നല്‍കിയത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News