സരിതക്കെതിരെ മുന്‍അഭിഭാഷകന്‍; ഗണേഷിനെതിരെയും ഫെനി ബാലകൃഷ്ണന്റെ കുറ്റപ്പെടുത്തലുകള്‍

കൊച്ചി: സോളാര്‍ കേസിലെ പ്രതി സരിത എസ്.നായരുടെ വിവാദമായ കത്തില്‍ കൂട്ടിച്ചേര്‍ക്കലുകള്‍ നടന്നെന്ന് സരിതയുടെ ഇടക്കാലത്തെ അഭിഭാഷകന്‍ ഫെനി ബാലകൃഷ്ണന്‍ അവകാശപ്പെട്ടു.

കെ.ബി.ഗണേഷ് കുമാര്‍ എംഎല്‍എയുടെ നിര്‍ദേശപ്രകാരം 21 പേജുള്ള കത്തില്‍ നാലുപേജ് പിന്നീട് കൂട്ടിച്ചേര്‍ക്കുകയാണുണ്ടായതെന്നും അദ്ദേഹം വാര്‍ത്താസമ്മേളനത്തില്‍ ആരോപിച്ചു.

കോണ്‍ഗ്രസ് നേതാക്കളുടെ പേരും അവര്‍ക്കെതിരെയുള്ള ലൈംഗികാരോപണങ്ങളും കൂട്ടിച്ചേര്‍ത്തതാണ്. ഗണേഷിന്റെ ബന്ധുവുമായ ശരണ്യ മനോജാണ് കൂട്ടിച്ചേര്‍ക്കാനുള്ള നാലു പേജുകള്‍ എത്തിച്ചത്.

ഗണേശിനെ മന്ത്രിയാക്കത്തതിലുള്ള വിരോധം കാരണമാണ് ഇത്തരം കൂട്ടിച്ചേര്‍ക്കലുകള്‍ നടത്തിയതെന്ന് ശരണ്യ മനോജ് പറഞ്ഞതായും ഫെനി കൂട്ടിച്ചേര്‍ത്തു.

whatsapp

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ താഴെ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

Click Here

Latest News