
ആലപ്പുഴ: എന്‍ഡിഎയില്‍ നിന്ന് പുറത്തേക്കെന്ന സൂചന നല്‍കി ബിഡിജെഎസ് അധ്യക്ഷന്‍ തുഷാര്‍ വെള്ളാപ്പള്ളി.
ജീവിതകാലം മുഴുവന്‍ ഒരു മുന്നണിയില്‍ തുടരാമെന്ന് ആര്‍ക്കും വാക്ക് നല്‍കിയിട്ടില്ലെന്ന് തുഷാര്‍ വെള്ളാപ്പള്ളി പറഞ്ഞു. അഭിപ്രായം ഇരുമ്പുലക്ക പോലെയല്ലെന്ന് എല്ലാവരും മനസിലാക്കണമെന്നും അദ്ദേഹം പറഞ്ഞു.
എന്‍ഡിഎയില്‍ ചേര്‍ന്നതോടെ ബിഡിജെഎസിന്റെ അടിത്തട്ട് ശക്തിപ്പെടുത്തുന്നതില്‍ നിന്ന് സംഘടന പുറകോട്ട് പോയെന്നും തുഷാര്‍ പറഞ്ഞു.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ താഴെ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.
Click Here