തിരുവനന്തപുരത്ത് പട്ടാപ്പകല്‍ ട്രാന്‍സ്‌ജെന്‍ഡേഴ്‌സിനെ അപമാനിച്ച് എബിവിപി പ്രവര്‍ത്തകര്‍; മോശമായി പെരുമാറിയത് റാലിയില്‍ പങ്കെടുക്കാനെത്തിയവര്‍

തിരുവനന്തപുരം: തലസ്ഥാന നഗരിയില്‍ പട്ടാപ്പകല്‍ ട്രാന്‍സ് ജെന്‍ഡേഴ്‌സിന് നേരെ എബിവിപി പ്രവര്‍ത്തകരുടെ അവഹേളനം.

വ്യക്തിത്വത്തെ അവഹേളിച്ച പ്രവര്‍ത്തകര്‍ക്കെതിരെ ശക്തമായ പ്രതിഷേധത്തിനൊരുങ്ങുകയാണ് തലസ്ഥാനത്തെ ട്രാന്‍സ് ജെന്‍ഡേഴ്‌സ് ഗ്രൂപ്പ്.

ഒരു ടെലിവിഷന്‍ ഷോയില്‍ പങ്കെടുത്ത ശേഷം തിരികെ വരുന്ന വഴി തിരുവനന്തപുരം എംഎല്‍എ ഹോസ്റ്റലിന് സമീപമാണ് ട്രാന്‍സ് ജെന്‍ഡേഴ്‌സിന് ഈ ദുരനുഭവം ഉണ്ടായത്. വാഹനത്തില്‍ വന്ന ഇവര്‍ക്ക് നേരെ ഒരു പ്രകോപനവുമില്ലാതെ എബിവിപി പ്രവര്‍ത്തകര്‍ മോശമായ ഭാഷയില്‍ സംസാരിക്കുകയായിരുന്നു.

ട്രാന്‍സ്‌ജെന്‍ഡറുകളുടെ ഉന്നമനത്തിനായി മഹത്തായ തീരുമാനങ്ങള്‍ സംസ്ഥാനത്തുണ്ടാകുമ്പോള്‍ ഇത്തരം പ്രതികരണങ്ങള്‍ ഞെട്ടിക്കുന്നതാണെന്ന് ഇവര്‍ പറയുന്നു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News