കോൺഗ്രസ്സ് നയിക്കുന്ന പടയോരുക്കം വിദേശികളുടെതോ….?

കോൺഗ്രസ്സ് നയിക്കുന്ന പടയോരുക്കത്തിൽ ജാഥാ ലീഡറില്ലെങ്കിൽ നയിക്കാൻ മറ്റൊരാളില്ലാത്ത അവസ്ഥയിലാണ്. ജാഥാ ക്യാപ്റ്റന് എന്തെങ്കിലും ബുദ്ധിമുട്ടുണ്ടെങ്കിൽ അന്ന് ജാഥയ്ക്ക് അവധിയാണ്.

സാധാരണ ജാഥാ നയിക്കുന്ന ലീഡർക്ക് ബുദ്ധമുട്ടുണ്ടായാൽ ആ ദിനത്തിൽ മറ്റൊരാൾ നയിക്കും. ഇതാണ് രാഷ്ട്രീയ പാർട്ടികളുടെ ജാഥയിൽ കണാറുള്ളതെന്ന് എം.വി ജയരാജൻ പ്രസ്താവനയിൽ ചൂണ്ടിക്കാട്ടി.

ഇതിനു പുറമെയാണ് ജാഥയുടെ ഫെയ്സ്ബുക്ക് പേജിന്‍റെ അവസ്ഥയെന്നും ആദ്ദേഹം വിമർശിക്കുന്നു. പേജ് ലൈക്ക് ചെയ്ത് ഭാഗമാകുന്നവരിൽ നിന്നും തെരഞ്ഞെടുക്കപ്പെടുന്നവർക്ക് സമ്മാനങ്ങൾ പ്രഖ്യാപിച്ചിട്ടും ആരും ഭാഗമായില്ല.

തുടർന്ന് ഒാട്ടോ ലൈക്ക് നൽകി കുറേപ്പേരെ ഭാഗമാക്കാൻ ശ്രമിച്ചപ്പോൾ ഭാഗമായത് കുറെ വിദേശികളാണ്. കേരളത്തെ രക്ഷിക്കാനിറങ്ങിയ BJPക്ക് ജാഥയിൽ ഇതര സംസ്ഥാനക്കാരായിരുന്നെങ്കിൽ കോൺഗ്രസ്സ് പടയോരുക്കത്തിൽ വിദേശികളാണെന്നും എം.വി ജയരാജൻ പ്രസ്താവനയിൽ കുറ്റപ്പെടുത്തി.

നിലവിൽ കോണഗ്രസ്സുകാർ പോലും പടയോരുക്കം പേജിൽ ഭാഗമാവുനിനല്ലെന്നാണ് ഇൗ FB പേജ് സന്ദർശിച്ചാൽ വ്യക്തമാകുന്നത്. ചുരുക്കത്തിൽ കോൺഗ്രസ്സ് പിരിച്ചുവിടാനുള്ള പടയൊരുക്കമാണോ നടക്കുന്നതെന്നും അദ്ദേഹം ചോദിക്കുന്നു

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel