
കൊച്ചി: പെരുമ്പാവൂരിൽ BJP പ്രവർത്തകന്റെ വീട്ടിൽ സൂക്ഷിച്ചിരുന്ന സ്ഫോടക വസ്തു പൊട്ടിത്തെറിച്ചു. സ്ഫോടനത്തിൽ വീട് ഭാഗികമായി തകർന്നെങ്കിലും ആർക്കും പരിക്കില്ല.
സ്ഥലത്തെത്തിയ പോലീസ് നടത്തിയ പരിശോധനയിൽ ഇയാളുടെ വീട്ടിൽ നിന്ന് ദുരൂഹ സാഹചര്യത്തിൽ നാടൻ തോക്ക് കണ്ടെടുത്തു.വീട്ടുടമ ഉണ്ണികൃഷ്ണനെ പോലീസ് കസ്റ്റഡിയിലെടുത്തു.
ഉച്ചക്ക് 2 മണിയോടെയായിരുന്നു കീഴില്ലം സ്വദേശി ഉണ്ണിക്കൃഷ്ണന്റെ വീട്ടിൽ സൂക്ഷിച്ചിരുന്ന സ്ഫോടക വസ്തുക്കൾ പൊട്ടിത്തെറിച്ചത്. വീടിന്റെ അടുക്കള ഭാഗം മുഴുവൻ സ്ഫോടനത്തിൽ തകർന്നു.
സ്ഫോടനം നടക്കവെ ഉണ്ണികൃഷ്ണന്റെ കുടുംബാംഗങ്ങൾ വീടിന്റെ മറ്റൊരു ഭാഗത്തായിരുന്നതിനാൽ ആർക്കും പരിക്കില്ല.സംഭവത്തെ തുടർന്ന് കുറുപ്പംപടി പോലീസ് സ്ഥലത്തെത്തി .പരിശോധനയിൽ നാടൻ തോക്ക് ഇവിടെ നിന്നും കണ്ടെടുത്തു.
വെടിമരുന്നുൾപ്പടെയുള്ള സ്ഫോടക വസ്തുക്കളാണ് പൊട്ടിത്തെറിച്ചതെന്ന് പ്രാഥമികാന്വേഷണത്തിൽ വ്യക്തമായി. ഉണ്ണികൃഷ്ണൻ വീട്ടിൽ വെടിമരുന്ന് സൂക്ഷിച്ചിരുന്നത് ദുരൂഹമാണെന്ന് പോലീസ് പറഞ്ഞു.
ബോംബ് നിർമ്മാണം ലക്ഷ്യമിട്ടിരുന്നോ എന്ന് പോലീസ് അന്വേഷിക്കുന്നുണ്ട്. ഉണ്ണികൃഷ്ണനെ പോലീസ് കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്ത് വരികയാണ്.
ഇയാൾക്കെതിരെ തോക്കും സ്ഫോടകവസ്തുവും കൈവശം വെച്ചതിനും അലക്ഷ്യമായി കൈകാര്യം ചെയ്തതിനും പോലീസ് കേസെടുത്തു. ഓട്ടോ ഡ്രൈവറായ ഉണ്ണികൃഷ്ണൻ BJPയുടെ സജീവ പ്രവർത്തകനാണ്.

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here