മോദി പറയും സ്വച്ഛ് ഭാരത്; എബിവിപിക്കാര്‍ക്കുണ്ടോ മനസ്സിലാകുന്നു; കേരളത്തിലെത്തിയാലും പറമ്പ് തന്നെ ശരണം

എ ബി വി പി നടത്തിയ റാലിയിൽ പങ്കെടുക്കാനെത്തിയവർക്ക് പ്രാഥമികകൃത്യം നടത്താൻ ബി ജെ പി ഒരുക്കിയത് തുറസായ സ്ഥലം.അന്യസംസ്ഥാനത്ത് നിന്നെത്തിയവർക്കാണ് ബി ജെ പി പ്രവർത്തകർ ഈ രീതിയിൽ സൗകര്യമൊരുക്കിയത്.

പ്രധാനമന്ത്രിയും ബി ജെ പി നേതാക്കളും വെളിയിട വിസർജ്യ വിമുക്തഭാരതത്തിന് വേണ്ടി മുറവിളി കൂട്ടുമ്പോ‍ഴാണ് രീതിയിലുള്ള ABVP ക്കാരുടെ ഈ പ്രവർത്തി.

തിരുവനന്തപുരത്ത് ABVP നടത്തിയ റാലിയിൽ പങ്കെടുക്കാൻ ഇന്ത്യയിലെ വിവിധ സംസ്ഥാനങ്ങളിൽ നിന്നെത്തിയ പ്രവർത്തർക്കാണ് ജില്ലയിലെ സംഘപരിവാർ സംഘടനകൾ തുറന്നസ്ഥലത്ത് പ്രാഥമികകൃത്യം നിർവ്വഹിക്കാൻ ഒരു മറപോലുമില്ലാതെ ശൗചാലയങ്ങൾ ഒരുക്കി സംഘാടനമികവ് തെളിയിച്ചത്.

ഇന്നലെമുതൽ എത്തി തുടങ്ങിയ പ്രവർത്തകർക്ക് ജില്ലയിലെ വിവിധ പ്രദേശങ്ങളിലായിരുന്നു താമസസൗകര്യമൊരുക്കിയിരുന്നത്.

ഇങ്ങനെ വെളളനാട് പുതുക്കുളങ്ങര ക്ഷേത്ര ആഡിറ്റേറിയത്തിൽ തങ്ങിയ അന്ന്യസംസ്ഥാന പ്രവർത്തകർക്കാണ് സമീപത്തെ കരമനയാറിന് തീരത്തുള്ള റബ്ബർ തോട്ടങ്ങളിൽ പലകയിൽ ക്ളോസറ്റ് മാതൃകയിൽ ിരിപ്പിടമുണ്ടാക്കി ശൗചാലയങ്ങൾ ഒരുക്കിയത്.

ഒരര്‍ത്ഥത്തില്‍ നോക്കിയാൽ മറ്റ് സംസ്ഥാനത്ത് നിന്നെത്തിയ മനുഷ്യരെ അക്ഷരാർദ്ദത്തിൽ കളിയാക്കുക കൂടിയായിരുന്നു ഈ പ്രവർത്തി.

തിരുവനന്തപുരത്തെ വിവിധ പ്രദേശങ്ങളിൽ ശുദ്ധജലമെത്തിക്കുന്ന കരമനയാറിന് സമീപം ഇത്തരം കൃത്യം നടത്തിയതിൽ പ്രദേശത്ത് വ്യാപക പ്രതിഷേധമാണ് ഉയരുന്നത്.

മാത്രമല്ല സമ്പൂർണ വെളിയിട വിസർജ്യ വിമുക്ത സംസ്ഥാനമായി കേരളത്തെ പ്രക്യാപിച്ച സാഹചര്യത്തിൽ പരാതി ലഭിച്ചാൽ സംഘാടകർക്കെതിരെ കേസെടുക്കാവുന്ന പ്രവർത്തിയാണ് സംഘപരിവാർ സംഘടനകൾ ചെയ്തത്.

2014 ഗാന്ധിജയന്തിദിനത്തിൽ വൃത്തിയും വെടിപ്പുമുള്ള ഇന്തിയെ കെട്ടിപെടുത്താൻ വേണ്ടി പ്രധാനമന്ത്രി നടപ്പിലാക്കിയ സ്വച്ച് ഭാരത് പദ്ദതിയെ കളിയാക്കുന്ന സംഘാടനമികവായിരുന്ന ഇതെന്ന് പറയാതിരിക്കാനാകില്ല.

പെട്രോളിനും ഡീസലിനും വിലവർദ്ദിപ്പിച്ചത് സാധാരണക്കാർക്ക് ശൗചാലയങ്ങൾ നിർമ്മിക്കാൻ വേണ്ടിയാണെന്ന് വീമ്പിളക്കുന്ന ബി ജെ പി നേതാക്കളുടെ മുഖത്തേറ്റ അടി കൂടിയാണ് ഈ സംഘാടനം.

whatsapp

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ താഴെ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

Click Here

You may also like