‘കാരശ്ശേരി കാരണവന്മാര്‍ താജ്മഹലിലേയ്ക്ക്’

കോഴിക്കോട്: കോഴിക്കോട് കാരശ്ശേരി നിന്നുളള അപ്പൂപ്പന്മാരും അമ്മൂമ്മമാരും താജ്മഹല്‍ കാണാന്‍ വണ്ടികയറി. കാരശ്ശേരി ഗ്രാമപഞ്ചായത്തിന്റെ വയോജന സൗഹൃദ പദ്ധതിയുടെ ഭാഗമായാണ് 80 പേരടങ്ങുന്ന സംഘം കോഴിക്കോട് നിന്ന് യാത്ര പുറപ്പെട്ടത്. കാരശ്ശേരി കാരണവന്മാര്‍ താജ്മഹലിലേക്ക് എന്ന പേരിലാണ് യാത്ര.

ജീവിതത്തിലൊരിക്കലും കേരളത്തിന് പുറത്ത് യാത്ര ചെയ്യാത്തവര്‍, കോഴിക്കോട് നഗരം പോലും കാണാത്തവര്‍, ആദിവാസി വിഭാഗത്തില്‍ പെടുന്നവര്‍ ഇവരെല്ലാമുണ്ട് ഇക്കൂട്ടത്തില്‍.

ഇവരുടെ ആദ്യ യാത്ര തന്നെ താജ്മഹല്‍ കാണാന്‍. സംഘത്തില്‍ ആദ്യമായി് ട്രെയിനില്‍ കയറുന്ന ലക്ഷ്മിയും 75 ലും ആവേശം ചോരാതെ താജ്മഹല്‍ കാണാനിറങ്ങിയ മൊയ്തീനുമുണ്ട്.

60 മുതല്‍ 80 വരെ പ്രയമായവരാണ് സംഘത്തിലുളളത്, 34 പേര്‍ സ്ത്രീകള്‍. ഇവര്‍ക്കൊപ്പം പഞ്ചായത്ത് പ്രസിഡന്റ് വിനോദിന്റെ നേതൃത്വത്തില്‍ വളണ്ടിയര്‍മാരടക്കം 20 പേരും.

പ്രായമായവരെ വൃദ്ധ സദനകളിലേക്കും തെരുവിലേക്കും അയക്കുന്ന ഈ കാലത്ത് വയോജനങ്ങള്‍ക്ക് കുറച്ചെങ്കിലും ആശ്വാസം പകരുക എന്ന ഉദ്ദേശത്തോടെ തുടങ്ങിയ പദ്ധതിയുടെ ഭാഗമായാണ് യാത്ര.

കാരശ്ശേരിയെ വയോജന സൗഹൃദ പഞ്ചായത്താക്കാനുള്ള ശ്രമത്തിന്റെ ഭാഗമാണ് യാത്രയെന്ന് പ്രസിഡന്റ് വി. കെ വിനോദ് പറഞ്ഞു.

നാട്ടുകാരനും പ്രവാസി വ്യവസായിയുമായ സിദ്ദിഖ് പുറായിലാണ് യാത്രയുടെ സ്‌പോണ്‍സര്‍. 18 ന് നാട്ടില്‍ തിരിച്ചെത്തുന്ന യാത്രക്കിടെ ചെങ്കോട്ടയും രാജ്യ തലസ്ഥാനത്തെ മറ്റ് പ്രധാന കേന്ദ്രങ്ങളും കാരശ്ശേരി കാരണവന്മാര്‍ സന്ദര്‍ശിക്കും.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
ksfe-diamond
bhima-jewel

Latest News