
വളരെ വ്യത്യസ്ഥമായ പ്രത്യേകതയോടെയാണ് ഇന്‍ട്രൂഡറിനെ സുസുക്കി അവതരിപ്പിച്ചിരിക്കുന്നത്. ഇന്ത്യന്‍ നിരത്തുകള്‍ക്ക് കണ്ടുപരിചിതമല്ലാത്ത അഗ്രസീവ് രൂപമാണ് ഇന്‍ട്രൂഡറിനുള്ളത്.പരമ്പരാഗത ക്രൂസര്‍ ബൈക്ക് രൂപവും സ്ട്രീറ്റ്‌ഫൈറ്റര്‍ ഡിസൈനും ചേര്‍ന്നതാണ് സുസുക്കി ഇന്‍ട്രൂഡര്‍.
അതുകൊണ്ട് തന്നെ ക്രൂസര്‍ ബൈക്ക് ശ്രേണിയില്‍ ബജാജ് അവേഞ്ചര്‍ 150 സ്ട്രീറ്റുമായി കിടപിടിക്കാന്‍ തക്ക രീതിയിലാണ് സുസുക്കിയുടെ ഇന്‍ട്രൂഡര്‍.
ത്രികോണാകൃതിയിലുള്ള ഹെഡ്‌ലാംമ്പ് ഇന്‍ട്രൂഡറിന്‍റെ മറ്റൊരു പ്രത്യേകതയാണ്.ഫ്യുവല്‍ ടാങ്ക് ആവരണവും, വി രൂപത്തിലുള്ള ട്വിന്‍ എക്‌സ്‌ഹോസ്റ്റ്, സീറ്റിങ് പൊസിഷന്‍ എന്നിവ സെഗ്മെന്റില്‍ ഇന്‍ട്രൂഡറിന് മുന്‍നിരയില്‍ സ്ഥാനം നല്‍കും.
55 സിസി എയര്‍കൂള്‍ഡ് സിംഗിള്‍ സിലിണ്ടര്‍ എന്‍ജിന്‍, 8000 ആര്‍പിഎമ്മില്‍ 14.8 പിഎസ് പവറും 6000 ആര്‍പിഎമ്മില്‍ 14 എന്‍എം ടോര്‍ക്കുമേകും ഈ എന്‍ജിന്‍. 5 സ്പീഡാണ് ഗിയര്‍ബോക്‌സ്. 17 ഇഞ്ചാണ് ത്രീ സ്പ്ലിറ്റ് സ്‌പോക്ക് അലോയി വീല്‍.
മുന്നിലും പിന്നിലും ഡിസ്‌ക് ബ്രേക്കിനൊപ്പം സുരക്ഷ നല്‍കാന്‍ ആന്റി ലോക്ക് ബ്രേക്കിങ് സംവിധാനവും ഇതില്‍ കമ്പനി നല്‍കിയിട്ടുണ്ട്. ക്രൂസര്‍ ബൈക്ക് ശ്രേണിയില്‍ ബജാജ് അവേഞ്ചര്‍ 150 സ്ട്രീറ്റുമായി മത്സരിക്കാന്‍ സുസുക്കിയുടെ പടക്കുതിര ഇന്‍ട്രൂഡര്‍ അവതരിച്ചു.
98,340 രൂപയാണ് ഇന്‍ട്രൂഡറിന്റെ ഡല്‍ഹി എക്‌സ്‌ഷോറൂം വില. സുസുക്കി നിരയിലെ ജനപ്രിയന്‍ ജിക്‌സര്‍ പ്ലാറ്റ്‌ഫോമിന്റെ അടിസ്ഥാനത്തിലാണ് ഈ എന്‍ട്രി ലെവല്‍ ക്രൂസറിന്റെ നിര്‍മാണം.
ഇന്ത്യന്‍ നിരത്തുകള്‍ക്ക് കണ്ടുപരിചിതമല്ലാത്ത അഗ്രസീവ് രൂപമാണ് ഇന്‍ട്രൂഡറിന്റെ പ്രത്യേകത. ആകെ ഭാരം 148 കിലോഗ്രാം. 11 ലിറ്ററാണ് ഫ്യുവല്‍ ടാങ്ക് കപ്പാസിറ്റി.എന്നി പ്രത്യേകതകളും ഇന്‍ട്രൂഡറിനെ മികച്ചതാക്കുന്നു

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here