മോസ്‌കോ: റഷ്യന്‍ മണ്ണില്‍ വിരുന്നെത്തിയ ലോകകപ്പിന് മെസിക്കും കൂട്ടര്‍ക്കും ആത്മവിശ്വാസത്തോടെ പന്തുതട്ടം. 2018 ലോകകപ്പിന് വേദിയാവുന്ന റഷ്യയില്‍ ആതിഥേയരെ അര്‍ജന്റീന കീഴടക്കി.

സൗഹൃദ പോരാട്ടത്തില്‍ ലയണല്‍ മെസി മുന്നില്‍ നിന്ന് നയിച്ചപ്പോള്‍ അര്‍ജന്റീനയ്ക്ക് ആത്മവിശ്വീസം നല്‍കുന്ന ജയമാണ് ടീം പിടിച്ചെടുത്തത്. ഏകപക്ഷീയമായ ഒരു ഗോളിനാണ് അര്‍ജന്റീന ലോകകപ്പ് ആതിഥേയരെ കീഴടക്കിയത്.

മത്സരം ഗോള്‍രഹിത സമനിലയിലേക്ക് നീങ്ങുമെന്ന് തോന്നിച്ച ഘട്ടത്തില്‍ 86ാം മിനിറ്റില്‍ സെര്‍ജിയോ അഗ്യൂറോയാണ് നീലപ്പട കാത്തിരുന്ന വിജയഗോള്‍ കുറിച്ചത്. അതേസമയം പ്രതാപത്തിനൊത്ത പോരാട്ടം അര്‍ജന്റീനയ്ക്ക് പുറത്തെടുക്കാനായില്ലെന്ന വിമര്‍ശനം ഒരു വിഭാഗം ആരാധകര്‍ക്കുണ്ട്.

അതേസമയം സൂപ്പര്‍ താരം ക്രിസ്റ്റ്യാനോ റൊണാള്‍ഡോ ഇല്ലാതെ ഇറങ്ങിയ പോര്‍ച്ചുഗല്‍ സൗദി അറേബ്യയെ എതിരില്ലാത്ത മൂന്നു ഗോളിനാണ് തകര്‍ത്തു.

കരുത്തരായ ബെല്‍ജിയവും മെക്‌സിക്കോയും തമ്മിലുള്ള മത്സരം 2-2 സമനിലയില്‍ പിരിഞ്ഞപ്പോള്‍ ഇംഗ്ലണ്ടും ജര്‍മനിയും തമ്മിലുള്ള പോരാട്ടം ഗോള്‍രഹിത സമനിലയില്‍ കലാശിച്ചു.

ലോകഫുട്ബോളിലെ മിന്നും ടീമായ വെയില്‍സിനെ  എതിരില്ലാത്ത രണ്ടു ഗോളിന് വീഴ്ത്തി ഫ്രാന്‍സും കരുത്തുകാട്ടി.