രാഹുല്‍ഗാന്ധിയുടെ ഗുജറാത്ത് സന്ദര്‍ശനത്തില്‍ പുതിയ വിവാദവുമായി ബിജെപി

ദില്ലി; തിരഞ്ഞെടുപ്പ് പ്രചാരണത്തിന്റെ ഭാഗമായി കോൺഗ്രസ് ഉപാധ്യക്ഷൻ രാഹുൽ ഗാന്ധിയുടെ ഗുജറാത്ത് പര്യടനം ഇന്നും തുടരും. കേന്ദ്ര സംസ്ഥാന സർക്കാർ നയങ്ങൾക്കെതിരെ ആഞ്ഞടിച്ചു കൊണ്ടുള്ള രാഹുലിന്റെ പ്രചാരണം വടക്കൻ ഗുജറാത്തിലൂടെയാണ് മുന്നേറുന്നത്.

അതെ സമയം രാഹുൽ അക്ഷര്‍ധാം ക്ഷേത്രം സന്ദർശിച്ചതിനെതിരെ വിമർശനവുമായി ബി ജെ പി നേതാക്കൾ രംഗത്തെത്തി.

സൗരാഷ്ട്രയിലും ഗുജറാത്തിന്റെ ദക്ഷിണ മധ്യ മേഖലകളിലും പര്യടനം പൂർത്തിയാക്കിയാണ് രാഹുൽ ഗാന്ധി വടക്കൻ ഗുജറാത്തിൽ പ്രചാരണത്തിന് എത്തിയത്.നവസർജൻ യാത്ര എന്ന പേരിലാണ് രാഹുലിന്റെ പ്രചാരണം.

കർഷകർ,കച്ചവടക്കാർ,യുവാക്കൾ തുടങ്ങിയവരുമായി സംവദിച്ചു കൊണ്ടുള്ള പ്രചാരണത്തിൽ നോട്ട് നിരോധനവും ജി എസ് ടി യും തന്നെയാണ് രാഹുൽ ഉന്നയിക്കുന്ന പ്രധാന വിഷയങ്ങൾ.

നോട്ട് നിരോധനത്തിന്റെയും ജി എസ ടി യുടെയും ദുരിതം കൂടുതൽ അനുഭവിക്കേണ്ടി വന്ന ചെറുകിട ഇടത്തരം കച്ചവടക്കാരും വ്യവസായികളും ഏറെയുള്ള സംസ്ഥാനമാണ് ഗുജറാത്ത്.ഇക്കാരണം കൊണ്ട് തന്നെയാണ് രാഹുൽ ഗാന്ധി ഈ വിഷയങ്ങൾക്ക് ഊന്നൽ നൽകുന്നത്.

വടക്കൻ ഗുജറാത്തിലെ മൂന്ന് ദിവസത്തെ പര്യടനത്തിന് രാഹുൽ തുടക്കം കുറിച്ചത് ഗാന്ധി നഗറിലെ അക്ഷര്‍ധാം ക്ഷേത്ര സന്ദർശനത്തോടെയാണ്. ഇത് വിവാദമാക്കിയിരിക്കുകയാണ് ബി ജെ പി.

ഹിന്ദു വോട്ടുകളിൽ കണ്ണ് നട്ടാണ് രാഹുൽ ക്ഷേത്ര സന്ദർശനം നടത്തിയതെന്ന് ഗുജറാത്ത് ഉപ മുഖ്യമന്ത്രി നിതിൻ പട്ടേൽ പറഞ്ഞു.നേരത്തെ രാഹുൽ ഗാന്ധി നഗറിൽ വന്നപ്പോൾ അക്ഷര്‍ധാം സന്ദര്ശിക്കാത്തത് എന്ത് കൊണ്ടാണെന്നും നിതിൻ പട്ടേൽ ചോദിച്ചു.

ക്ഷേത്ര സന്ദശനത്തെ പോലും എതിർക്കുന്ന ബി ജെ പി തിരഞ്ഞെടുപ്പിൽ പാഠം പഠിക്കുമെന്ന് കോൺഗ്രസ് നേതാവ് ശക്തി സിംഗ് ഗോഹിൽ തിരിച്ചടിച്ചു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News