പടയൊരുക്കവുമായി മുഷ്‌റഫ്; 23 പാര്‍ട്ടികളുമായി കൈകോര്‍ത്ത് മഹാസഖ്യവുമായി തിരിച്ചെത്തും

ലാഹോര്‍: പാക്കിസ്ഥാന്‍ പട്ടാളമേധാവിയും പ്രസിഡന്റുമായിരുന്ന പര്‍വേസ് മുഷറഫ് സജീവ രാഷ്ട്രീയത്തിലേക്ക് മടങ്ങിയെത്തുന്നു. 23 രാഷ്ട്രീയ പാര്‍ട്ടികളുടെ മഹാസഖ്യവുമായി തിരിച്ചുവരവിന് കോപ്പുകൂട്ടുകയാണ് മുഷറഫെന്നാണ് റിപ്പോര്‍ട്ടുകള്‍.

പാകിസ്താന്‍ അവാമി ഇത്തിഹാദ് എന്ന് പേരിട്ടിരിക്കുന്ന മഹാസഖ്യത്തിന്റെ ചെയര്‍മാന്‍ എന്ന നിലയാലാകും മുഷറഫിന്റെ തിരിച്ചുവരവ്. ദുബൈയില്‍നിന്ന് വിഡിയോ കോണ്‍ഫറന്‍സ് വഴി ഇക്കാര്യം അദ്ദേഹം സ്ഥിരീകരിക്കുകയും ചെയ്തു.

ഈ സാഹചര്യത്തില്‍ ഉടന്‍തന്നെ പാകിസ്താനിലേക്ക് മുഷ്‌റഫ് മടങ്ങിയെത്തുമെന്നാണ് പ്രതീക്ഷ.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here