രാജവേഷത്തില്‍ ഫഹദ്; ആകെ കണ്‍ഫ്യൂഷനായല്ലോ

സമൂഹമാധ്യമങ്ങളില്‍ മലയാളികളെ കണ്‍ഫ്യൂഷനാക്കുകയാണ് ഒരു ചിത്രം. ഫഹദ് ഫാസിലിന്റെ അപരന്‍ എന്ന വിശേഷണമാണ് ചിത്രത്തിന് മലയാളികള്‍ നല്‍കുന്നത്.

സോഷ്യല്‍ മീഡിയയില്‍ പ്രചരിച്ച ചിത്രത്തിന് യുവനടന്‍ ഫഹദ് ഫാസിലുമായി അത്രയേറെ സാമ്യമുണ്ടായിരുന്നു. ചിത്രം കണ്ടവരെല്ലാം പറഞ്ഞത് അത് നമ്മുടെ ഫഹദ് ആണെന്നായിരുന്നു.

തുര്‍ക്കി ഭാഷയിലുള്ള ഒരു ടെലിവിഷന്‍ ഷോയില്‍ ഫഹദിന്റെ കിടിലന്‍ മേക്കോവര്‍ ആണെന്നും പ്രചരിപ്പിക്കപ്പെട്ടു. ചിത്രം കണ്ടവര്‍ക്ക് അത് ഫഹദ് ഫാസില്‍ അല്ലെന്ന് സംശയം തോന്നാന്‍ വേറെ കാരണമൊന്നും ഉണ്ടായിരുന്നുമില്ല.

എന്നാലിപ്പോള്‍ ആ ചിത്രത്തിന്റെ സത്യാവസ്ഥ പുറത്ത് വന്നിരിക്കുന്നു. നരച്ച നീണ്ട താടിയും തലപ്പാവും ഒക്കെയായി ആ ചിത്രത്തില്‍ കാണുന്നത് ഫഹദല്ല. തുര്‍ക്കിയിലെ പ്രശസ്തനായ ടെലിവിഷന്‍ താരം ഹാലിദ് എര്‍ജെങ്കാണ്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News