തോമസ് ചാണ്ടി വിഷയം; ഇടത് മുന്നണിയോഗം തുടരുന്നു

തിരുവനന്തപുരം: വിവാദ വിഷയങ്ങളടക്കം ചര്‍ച്ച ചെയ്യുന്ന ഇടതു മുന്നണി യോഗം തുടരുന്നു. ഏകെജി സെന്ററിലാണ് യോഗം.

ഗതാഗത മന്ത്രി തോമസ് ചാണ്ടിയ്‌ക്കെതിരായ ആരോപണങ്ങളടക്കം യോഗം ചര്‍ച്ച ചെയ്യും. വിഷയവുമായി ബന്ധപ്പെട്ട് തോമസ് ചാണ്ടി ഹൈക്കോടതിയില്‍ നല്‍കിയ ഹര്‍ജിയിലെ തീര്‍പ്പുണ്ടാകുന്നതുവരെ മന്ത്രി രാജിവയ്‌ക്കേണ്ടതില്ലെന്ന തീരുമാനത്തിലാണ് എന്‍ സി പി.

ഘടകകക്ഷിയുടെ മന്ത്രിക്കാര്യമായതിനാല്‍ തന്നെ മറ്റു പാര്‍ട്ടികളും തീരുമാനം എന്‍ സി പി ക്ക് വിടാനാണ് സാധ്യത. അതേ സമയം  മന്ത്രിസ്ഥാനം രജിവയ്ക്കുന്നതുമായി ബന്ധപ്പെട്ട നിലപാട് വ്യക്തമാക്കി തോമസ് ചാണ്ടി ഇന്നലെ രാത്രി രംഗത്തെത്തിയിരുന്നു.

രണ്ട് വര്‍ഷത്തിന് ശേഷം ചിലപ്പോള്‍ ഒരു രാജി ഉണ്ടായേക്കുമെന്ന് തോമസ് ചാണ്ടി പറഞ്ഞു. രാജി വയ്ക്കുമോ എന്ന മാധ്യമപ്രവര്‍ത്തകരുടെ ചോദ്യത്തിന് മറുപടി പറയുകയായിരുന്നു മന്ത്രി.

ഇന്ന് നടക്കുന്ന എല്‍.ഡി.എഫ് യോഗത്തില്‍ പങ്കെടുക്കാന്‍ തിരുവനന്തപുരത്ത് എത്തിയപ്പോഴായിരുന്നു തോമസ്ചാണ്ടിയുടെ  പ്രതികരണം.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News