മലയാളി ചെക്കന് റഷ്യക്കാരി പെണ്ണ്; റിനോയും മരിയയും ഒന്നിച്ചത് ഇങ്ങനെ

തിരുവനന്തപുരം: മലയാളി ചെക്കന് റഷ്യക്കാരി പെണ്ണ്. തിരുവനന്തപുരം നേമം സ്വദേശി റിനോ ബാബുവാണ് ഏറെ നാളത്തെ പ്രണയത്തിനൊടുവില്‍ റഷ്യന്‍ വനിത മരിയാക്രിസ്റ്റകോവയെ വിവാഹം കഴിച്ചത്.

ഇരുവരുടേയും മാതാപിതാക്കളുടെ സമ്മതത്തോടെ കുടുംബക്ഷേത്രത്തില്‍ വച്ചായിരുന്നു വിവാഹം.

സൈപ്രസിലെ എം.ബി.എ വിദ്യാര്‍ത്ഥിയായ റിനോ ബാബു പഠനത്തിനിടയിലാണ് ബി.ബി.എ വിദ്യാര്‍ത്ഥിനിയായ മോസ്‌കോ സ്വദേശിനി മരിയാ ക്രിസ്റ്റകോവയെ പരിചയപ്പെടുന്നത്.

തുടര്‍ന്ന് ഇരുവരും തമ്മിലുള്ള സൗഹൃദം പിന്നീട് പ്രണയമായി വഴിമാറുകയായിരുന്നു. ഇതോടെ പ്രണയത്തെകുറിച്ച് റിനോ മാതാപിതാക്കളേയും ബന്ധുക്കളേയും അറിയിച്ചു.

റിനോയുടെ അച്ഛന്‍ ബാബുവും അമ്മ കോമളകുമാരിയും വിവാഹത്തിന് സമ്മതം മൂളിയതോടെ മരിയയുടെ അച്ഛന്‍ അലക്‌സാണ്ടറോടും അമ്മ സെവറ്റിനയോടും കൂടി ആലോചിച്ച് വിവാഹം നിശ്ചയിക്കുകയായിരുന്നു.

റിനോ ബാബുവിന്റെ കുടുംബക്ഷേത്രമായ ദേവാദിദോവത്രിലോക നാഥ ക്ഷേത്രത്തില്‍ വച്ചായിരുന്നു താലികെട്ട്. വലിയ ആഢംബരമൊന്നുമില്ലങ്കിലും ബന്ധുക്കളും നാട്ടുകാരും ഉള്‍പ്പെടെ നിരവധിപേര്‍ ചടങ്ങില്‍ പങ്കെടുത്തു.

ഭാഷയും സംസ്‌കാരവും രണ്ടാണങ്കിലും തങ്ങളുടെ ദാമ്പത്യ ജീവിതം പ്രതിസന്ധികളില്ലാതെ കടന്നു പോകും എന്ന് തന്നെയാണ് ഇരുവരുടേയും പ്രതീക്ഷ.

whatsapp

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ താഴെ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

Click Here