
ദില്ലി: കേരളത്തിനെതിരെ സംഘപരിവാര്‍ നടത്തുന്ന തെറ്റായ പ്രചാരണങ്ങള്‍ക്കെതിരെ ദില്ലി മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാള്‍ രംഗത്ത്.
ആരോഗ്യ മേഖലയിലും വിദ്യാഭ്യാസ മേഖലയിലും കേരളം ഏറെ മുന്നിലാണെന്ന് കെജ്‌രിവാള്‍ അഭിപ്രായപ്പെട്ടു. വര്‍ഗീയശക്തികളെ ചെറുത്ത് തോല്‍പ്പിക്കുന്ന നിലപാടാണ് എന്നും കേരളത്തിലെ ജനങ്ങള്‍ സ്വീകരിക്കുന്നതെന്നും കെജരിവാള്‍ പറഞ്ഞു.
ജനസംസ്‌കൃതി സാംസ്‌കാരിക വേദി സംഘടിപ്പിച്ച സര്‍ഗോത്സവത്തിന്റെ സമാപനച്ചടങ്ങിലാണ് കേരളത്തെ പിന്തുണച്ചും ബിജെപി ദേശീയ അധ്യക്ഷന്‍ അമിത് ഷായെ പരിഹസിച്ചും ദില്ലി മുഖ്യമന്ത്രി അരവിന്ദ് കെജരിവാള്‍ രംഗത്തെത്തിയത്.
കേരളത്തിലെ ജനങ്ങള്‍ എന്നും വര്‍ഗീയ ശക്തികളെ ചെറുത്ത് തോല്‍പ്പിക്കുന്ന നിലപാടാണ് സ്വീകരിച്ചിട്ടുള്ളത്. ചില നേതാക്കള്‍ കേരളത്തില്‍ കലാപമുണ്ടാക്കാന്‍ ശ്രമിക്കുന്നു. ഒരു ദേശീയ നേതാവിന് റാലിയില്‍ പങ്കെടുക്കാന്‍ പോയിട്ട് ആളില്ലാത്തതിനാല്‍ തിരിച്ച് വരേണ്ടി വന്നെന്നും അമിത് ഷായെ കെജരിവാള്‍ പരിഹസിച്ചു.
ആരോഗ്യ മേഖലയിലും വിദ്യാഭ്യാസ മേഖലയിലും കേരളം ഏറെ മുന്നിലാണെന്നും, കേരളത്തിന്റെ മുന്നേറ്റം ദില്ലിയിലും പകര്‍ത്താന്‍ ദില്ലി സര്‍ക്കാര്‍ ശ്രമിക്കുകയാണെന്നും കെജ്‌രിവാള്‍ പറഞ്ഞു.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ താഴെ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.
Click Here