വര്‍ഗീയ പരാമര്‍ശങ്ങള്‍ അറിവില്ലായ്മ കൊണ്ട് സംഭവിച്ചത്; ഒടുവില്‍ തിരുത്തുമായി മേജര്‍ രവി

തിരുവനന്തപുരം: വര്‍ഗീയ പരാമര്‍ശത്തില്‍ തിരുത്തലുമായി സംവിധായകന്‍ മേജര്‍ രവി രംഗത്ത്. എല്ലാം തന്റെ തെറ്റിദ്ധാരണ കൊണ്ട് സംഭവിച്ചതാണെന്നും പിന്നീട് കാര്യങ്ങള്‍ ബോധ്യപ്പെട്ടെന്നും മേജര്‍ രവി പറഞ്ഞു.

തൃശൂര്‍ പാര്‍ഥസാരഥി ക്ഷേത്രം ഏറ്റെടുത്തതിനെപ്പറ്റി വികാരം കൊള്ളുന്ന ആളുകള്‍ക്ക് യാതൊന്നും അറിയില്ല. കാര്യം മനസിലാക്കാതെയാണ് താനും ആദ്യം പ്രതികരിച്ചത്.

അറിവില്ലായ്മ കൊണ്ട് പലരും പലതും പറയുമ്പോള്‍ കൗണ്ടര്‍ ചെയ്യും. എന്നാല്‍ പിന്നീട് മന്ത്രി കടകംപള്ളി സുരേന്ദ്രന്റെ ഫേസ്ബുക്ക് പോസ്റ്റ് കാണുകയുണ്ടായി. അതില്‍ വിശദമായി കാര്യങ്ങള്‍ പറഞ്ഞിട്ടുണ്ട്. അതില്‍ പിന്നീട് തനിക്ക് അഭിപ്രായങ്ങളില്ലെന്നും മേജര്‍ രവി പറയുന്നു.

‘ദേവസ്വം ബോര്‍ഡിന്റെ പണം പൊതുഖജനാവിലേക്ക് പോകുന്നില്ലെന്ന് മാത്രമല്ല, ബോര്‍ഡിന് ഖജനാവില്‍ നിന്ന് അങ്ങോട്ടേക്കാണ് സര്‍ക്കാര്‍ പണം നല്‍കുന്നതെന്ന വസ്തുത മനസ്സിലായി. ഇങ്ങനെയൊര് സംഗതി താന്‍ പറഞ്ഞതു കൊണ്ട് കാര്യങ്ങള്‍ക്ക് വ്യക്തത കിട്ടി.-മേജര്‍ രവി പറഞ്ഞു.

പ്രകടനങ്ങള്‍ നടത്തേണ്ട സ്ഥലമല്ല ക്ഷേത്രം. ആര് ഹര്‍ത്താല്‍ നടത്തിയാലും താന്‍ എതിരാണ്. ക്ഷേത്രത്തില്‍ വിശ്വാസികളെ പ്രവേശിപ്പിക്കില്ല എന്ന പ്രചരണവും തെറ്റാണ്. ഹിന്ദുക്കളുടെ ഇടയില്‍ നിലനില്‍ക്കുന്ന ജാതി വിവേചനം അവസാനിപ്പിക്കണമെന്നാണ് താന്‍ ഓഡിയോ സന്ദേശത്തില്‍ ഉദ്ദേശിച്ചതെന്നും മേജര്‍ രവി വാദിക്കുന്നു.

റിപ്പോര്‍ട്ടര്‍ ചാനലിലെ ‘ക്ലോസ് എന്‍കൗണ്ടര്‍’ പരിപാടിയിലായിരുന്നു മേജര്‍ രവിയുടെ തിരുത്ത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News